SignIn
Kerala Kaumudi Online
Friday, 19 April 2024 9.23 PM IST

ആത്മഹത്യാ നിരക്കിൽ കൊല്ലം നമ്പർ വൺ!

hang

കൊല്ലം: സംസ്ഥാനത്തെ ആത്മഹത്യാ നിരക്കിൽ കൊല്ലം ഒന്നാമത്. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) 2019 ലെ കണക്കുകളനുസരിച്ച് കൊല്ലം നഗരം രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ്.

പിന്നീടുള്ള കണക്കുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും ഇപ്പോഴും സ്ഥാനം നിലനിറുത്തുന്നതിൽ പിന്നാക്കം പോകാൻ സാദ്ധ്യതയില്ലെന്നാണ് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴത്തെ കണക്കുകൾ അനുസരിച്ച് മദ്ധ്യപ്രദേശിലെ ജബൽപൂരാണ് ഒന്നാംസ്ഥാനത്തുള്ളത്.

കൊല്ലം രണ്ടാം സ്ഥാനത്തേക്ക് മാറിയിട്ടുണ്ടെങ്കിലും കണക്കുകൾ പൂർണമാകുമ്പോൾ ജബൽപൂരിനെ പിന്തള്ളാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. രാജ്യത്തെ കണക്കുകളിൽ സംസ്ഥാനം ആത്മഹത്യാനിരക്കിൽ ഏഴാം സ്ഥാനത്താണുള്ളത്. 2019 ൽ അഞ്ചാം സ്ഥാനത്തായിരുന്നു സംസ്ഥാനം. ആത്മഹത്യയിൽ കൂടുതലും സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്.

സംസ്ഥാന പൊലീസിന്റെ കണക്കുകൾ പ്രകാരം സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന് കഴിഞ്ഞവർഷം 12,659 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ വർഷം ഏപ്രിൽ വരെ ഇത്തരത്തിൽ 4,707 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആത്മഹത്യാനിരക്ക് (ജനസംഖ്യ ഒരു ലക്ഷത്തിൽ)

(2019 ലെ കണക്ക്)

കൊല്ലം: 41.2 എണ്ണം

തൃശൂർ: 21.8

തിരുവനന്തപുരം: 19.6

കോഴിക്കോട്: 12.7

കൊച്ചി: 10.5

കുടുംബവഴക്ക് മൂലമുള്ള കേരളത്തിലെ ആത്മഹത്യ: 42.07

കാരണങ്ങൾ - നിരക്ക്

കുടുംബ പ്രശ്‌നങ്ങൾ - 32.4%

വിവാഹ വിഷയങ്ങൾ - 5.05%

രോഗങ്ങൾ: 17.01%

ആത്മഹത്യചെയ്യുന്ന സ്ത്രീകൾ: 51.05 %

നിരക്ഷരർ: 12.06%

പ്രാഥമിക വിദ്യാഭ്യാസം നേടിയവർ: 16.03%

ഇടത്തരം വിദ്യാഭ്യാസമുള്ളവർ: 19.06%

മെട്രിക് ലെവലിന് മുകളിൽ: 23.03%

ഗ്രാജുവേറ്റുകൾ: 3.07%

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.