SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.00 AM IST

ഓൺലൈൻ പർച്ചേസിംഗ്: കസ്റ്റമർ റിവ്യൂ വ്യാജനാണേ!

v

മുന്നറിയിപ്പുമായി പൊലീസ്

കൊല്ലം: ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഉത്‌പന്നങ്ങൾ വിറ്റഴിക്കാൻ വ്യാപകമായി വ്യാജ കസ്റ്റമർ റിവ്യൂകൾ നൽകുന്നതായും ഇക്കാര്യത്തിൽ അതീവജാഗ്രത പുലർത്തണമെന്നും പൊലീസിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പൊലീസ് ഇത്തരത്തിൽ അറിയിപ്പ് നൽകിയിരിക്കുന്നത്. ഓൺലൈനായി വിവിധ സാധനങ്ങൾ വാങ്ങുന്നവർ സാധാരണ റിവ്യൂ നോക്കിയാണ് ഓർഡറുകൾ നൽകാറ്. അതുകൊണ്ടുതന്നെ ചില കമ്പനികൾ ഫ്രീലാൻസ് ജോബ് സൈറ്റുകളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളും ഉപയോഗിച്ച് വ്യാജ റിവ്യൂകൾ ക്രിയേറ്റ് ചെയ്യുകയാണ്. ഇതിൽ വഞ്ചിതരായി മോശം ഉത്പന്നങ്ങൾ വാങ്ങേണ്ടി വരുന്ന ഉപഭോക്താക്കളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്.

ഓൺലൈൻ സാധനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കണം
 അതിശയിപ്പിക്കുന്ന വിലക്കുറവിൽ മയങ്ങി വീഴരുത്

 ബ്രാൻഡും മോഡലും നൽകി സെർച്ച് ചെയ്താൽ പലരുടെ അനുഭവങ്ങളും ഓൺലൈനിൽ കാണാൻ കഴിയും

 ഒരു ഉത്പന്നത്തിന് കൂടുതലും നെഗറ്റീവ് അവലോകനങ്ങളുണ്ടായിരുന്നെങ്കിലും പെട്ടെന്ന് ഫൈവ്സ്റ്റാർ റേറ്റിംഗുകളുണ്ടായാൽ അവിടെ ഒരു റിവ്യൂ തട്ടിപ്പിനുള്ള സാദ്ധ്യതയുണ്ടെന്ന് ഉറപ്പിക്കാം

 റിവ്യൂവിൽ കാണുന്ന വിശ്വസിക്കാനാവാത്ത അവകാശവാദങ്ങൾ, വിചിത്രമായ ഫോർമാറ്റിംഗ്, ഇമെയിൽ വിലാസങ്ങളിലെ സംശയാസ്പദമായ അക്ഷരങ്ങൾ എന്നിവ ശ്രദ്ധിക്കണം

 വ്യാജ ഉപഭോക്തൃ അവലോകനങ്ങൾ മിക്കപ്പോഴും ഏറ്റവും മികച്ചതായിരിക്കും. റിവ്യൂവിനെക്കാളും ഉപരി ഉത്പന്നത്തിന്റെ സവിശേഷതകൾ വിവരിക്കുന്ന ഇവയിലെ വ്യാകരണവും അക്ഷരവിന്യാസവും പ്രത്യേക രീതിയിലുള്ള പദപ്രയോഗങ്ങളും ശ്രദ്ധിച്ചാൽ ചതി മനസിലാക്കാം

 ഇത്തരം ഉത്പന്നങ്ങളുടെ മുൻപുള്ള റിവ്യൂകളും ശ്രദ്ധിക്കുക

 ഒരാൾ ഒന്നിലധികം തവണ ഒരു ഉത്പന്നം അവലോകനം ചെയ്‌തിട്ടുണ്ടെങ്കിൽ വ്യാജ റിവ്യൂ ആവാം

എങ്ങനെ മറികടക്കാം

 വ്യാജ ഉപഭോക്തൃ അവലോകനങ്ങൾ കണ്ടെത്താൻ ശ്രമിക്കുമ്പോൾ റിവ്യൂകളുടെ ഉള്ളടക്കം സൂക്ഷ്മമായി പരിശോധിക്കുക

 ചില സൈറ്റുകൾ വെരിഫൈഡ് പർചേസ് റിവ്യൂ കൊടുക്കുന്നുണ്ട്. അത്തരം റിവ്യൂകൾ വായിച്ചു നോക്കിയാൽ മേന്മകളും ന്യുനതകളും വ്യക്തമായി മനസിലാക്കാം

 ചില സൈറ്റുകൾ അവരുടെ വിറ്റഴിക്കാത്ത ഉത്പന്നങ്ങൾ, വിറ്റഴിക്കുന്നവയുടെ റിവ്യൂവിന്റെ കൂടെ ചേർക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഏതിന്റെ റിവ്യൂ ആണ് നമ്മൾ വായിക്കുന്നതെന്ന് ഉറപ്പുവരുത്തുക

 പോസിറ്റീവ് അവലോകനം പോസ്റ്റ് ചെയ്താൽ അതിനുപകരമായി പണമോ സൗജന്യ ഉത്പന്നമോ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, ONLINE PURCHASE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.