SignIn
Kerala Kaumudi Online
Saturday, 20 April 2024 9.19 AM IST

ജനങ്ങളുടെ നിലവാരം അളക്കാൻ സർവേ

v

കൊല്ലം: ജനങ്ങളുടെ ജീവിത നിലവാരം കണ്ടെത്തുന്നതിനുള്ള ഈസ് ഒഫ് ലിവിംഗ് സർവേയ്ക്ക് ജില്ലയിൽ തുടക്കം. ഗ്രാമവികസന വകുപ്പും സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പും സംയുക്തമായാണ് സർവേ നടത്തുന്നത്.

2011 ലെ സെൻസസിൽ സാമൂഹിക - സാമ്പത്തിക - ജാതീയ പരമായി താഴ്ന്ന നിലവാരത്തിലെന്ന് കണ്ടെത്തിയ കുടുംബാംഗങ്ങളുടെ നിലവിലെ സാഹചര്യം വിലയിരുത്താനാണ് സർവേ. സർക്കാരിന്റെ അടിസ്ഥാന സേവനങ്ങൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ തലത്തിലുള്ള കുറവുകൾ മനസിലാക്കാനും സർവേ ഉപകരിക്കും. ഗൃഹസന്ദർശനം ഒഴിവാക്കി മറ്റ് മാദ്ധ്യമങ്ങൾ ഉപയോഗപ്പെടുത്തിയാണ് വിവരശേഖരണം.

 സർവേ: ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ വിവര ശേഖരണം: 1,35,000 കുടുംബങ്ങളിൽ പൂർത്തിയാകുക: ജൂലായ് 20 ന് ജില്ലയിൽ ബ്ലോക്ക് പഞ്ചായത്തുകൾ:11 ഗ്രാമപഞ്ചായത്തുകൾ: 69 നോഡൽ ഓഫീസർമാർ  സംസ്ഥാനം: ഗ്രാമവികസന കമ്മിഷണർ ജില്ല: ദാരിദ്ര്യ ലഘൂകരണ പ്രോജക്ട് ഡയറക്ടർ ബ്ലോക്ക് പഞ്ചായത്ത്: ബ്ലോക്ക് സെക്രട്ടറി വിവരശേഖരണം നടത്തുന്നത്: ജനപ്രതിനിധികൾ, ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ, ആർ.ആർ.ടി അംഗങ്ങൾ 

സർവേയിലെ ചോദ്യങ്ങൾ

1. വൈദ്യുതി, ഗ്യാസ് കണക്ഷൻ ഉണ്ടോ?, ഇല്ലെങ്കിൽ കാരണം

2. ബാങ്ക് അക്കൗണ്ട്, ഇൻഷ്വറൻസ്, അപകട ഇൻഷ്വറൻസ്?

3. പ്രതിരോധമരുന്ന്, കുട്ടി/ ഗർഭിണി ഉണ്ടെങ്കിൽ പ്രാഥമിക, പോഷകാഹാര പരിഗണന

4. സ്വയംസഹായ അംഗത്വം, വീടിന്റെ തരം

5. ആരോഗ്യ പദ്ധതി അംഗത്വം, പെൻഷനുകൾ, നൈപുണ്യ പരിശീലനം

6. വീടുകളിൽ ടോയ്‌ലെറ്റ്

7. ഭക്ഷ്യസുരക്ഷാ പദ്ധതി (റേഷൻ കാർഡ്)

8. സർക്കാർ ആനുകൂല്യങ്ങൾ, പദ്ധതികൾ സ്വീകരിച്ചിട്ടുണ്ടോ?

9. ഇല്ലെങ്കിൽ കാരണം?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.