കൊല്ലം : വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് വാരിയേഴ്സിനായി റെഡ്ക്രോസ് ഹാളിൽ പ്രഥമ പരിശീലനം സംഘടിപ്പിച്ചു. ഗിന്നസ് ജേതാവ് നാടക ചലച്ചിത്രതാരം കെ.പി.എ.സി ലീലാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ ജോർജ് എഫ്. സേവ്യർ വലിയവീട് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് അസി. ഡയറക്ടർ ഡോ. സി.ആർ. ജയശങ്കർ, പാലിയേറ്റീവ് ജില്ലാ കോ ഒാർഡിനേറ്റർ അനൂജ് നെല്ലിനാട്, ട്രഷറർ എസ്. അജയകുമാർ, വൈസ് ചെയർമാൻ ഇഗ്നേഷ്യസ് വിക്ടർ, ജോയിന്റ് സെക്രട്ടറി എഫ്രോൺ ജോർജ്, എക്സി. കമ്മിറ്റി അംഗങ്ങളായ ഇഗ്നേഷ്യസ് ജി. ജോസ്, സന്തോഷ് കുമാർ, ഇപ്ലോ ജില്ലാ പ്രസിഡന്റ് ടി.വി. ടെറൻസ്, ഗോൾഡൻ അക്കാഡമി ബോക്സിംഗ് പരിശീലകൻ ബിജു എന്നിവർ സംസാരിച്ചു. ആരോഗ്യവകുപ്പ് അസി. ഡയറക്ടർ ഡോ. സി.ആർ. ജയശങ്കർ പരിശീലനത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |