SignIn
Kerala Kaumudi Online
Thursday, 25 April 2024 4.43 AM IST

സിക്കയെ സൂക്ഷിക്കാം

v

കൊല്ലം: കൊവിഡ് മഹാമാരി നട്ടെല്ലൊടിച്ച സംസ്ഥാനത്തിന് അപ്രതീക്ഷിതമായേറ്റ പ്രഹരമാണ് സിക്ക വൈറസിന്റെ സ്ഥിരീകരണം. ഇന്ത്യയിൽ വൻതോതിൽ സിക്ക വ്യാപനമുണ്ടായിട്ടില്ലെങ്കിലും കൊവിഡ് കാലത്ത് കേരളത്തിൽ വൈറസ് സ്ഥിരീകരിച്ചത് ജനങ്ങളെ ആശങ്കയിലാഴ്ത്തിരിക്കുകയാണ്.

പ്രതിരോധത്തിന്റെ ഭാഗമായി വേണ്ട നടപടികൾ സ്വീകരിക്കാൻ ആശുപത്രികളോട് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരിക്കുകയാണ്. രോഗവ്യാപനം തടയാൻ ജനങ്ങളും സ്വന്തം നിലയ്ക്ക് മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.

സിക്കയെ അറിയാം

01. ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന വൈറസ് രോഗം

02. അതിരാവിലെയും വൈകുന്നേരങ്ങളിലുമാണ് ഈ കൊതുകുകളുടെ കടിയേൽക്കുന്നത്

03. രോഗബാധിതയായ ഗർഭിണിയിൽ നിന്ന് കുഞ്ഞിലേക്ക് പകരാം

04. ലൈഗിംകബന്ധം,​ രക്തദാനം,​ അവയവമാറ്റം എന്നിവയിലൂടെയും രോഗം പകരാം

05. വൈറസ് ശരീരത്തിലെത്തിയാൽ 3 മുതൽ 7 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണിക്കും

06. മിക്കവർക്കും കാര്യമായ രോഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല

07. ചിലരിൽ ചെറിയ പനി മാത്രമായി വന്ന് രോഗം ശമിക്കും

08. പരമാവധി 12 ദിവസം വരെ മാത്രമേ വൈറസ് ശരീരത്തിലുണ്ടാകുകയുള്ളൂ

09. മരണസാദ്ധ്യത തീരെയില്ല

ഗർഭിണികൾ കരുതണം

ഗർഭകാലത്തുള്ള വൈറസ് ബാധ സങ്കീർണതകൾക്കും ഗർഭഛിദ്രത്തിനും കാരണമായേക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. ഗർഭസ്ഥ ശിശുക്കളിൽ തലച്ചോറിന്റെ വളർച്ചയെ ബാധിക്കാൻ ഇടയാക്കും. ജനിക്കുന്ന കുട്ടികൾക്ക് അംഗവൈകല്യമുൾപ്പെടെ സംഭവിക്കാനും വലിപ്പം കുറഞ്ഞ തലയോടെ കുട്ടികൾ ജനിക്കാനും ഇടവരുത്തും.

ലക്ഷണങ്ങൾ

01. നേരിയ പനി
02. ശരീരത്തിൽ ചുവന്ന പാടുകൾ
03. സന്ധിവേദന
04. തലവേദന
05. പേശീവേദന

06. ചെങ്കണ്ണ്

പ്രതിരോധിക്കാം

1. കൊതുകിന്റെ ഉറവിട നശീകരണത്തിലൂടെ വൈറസ് ബാധ തടയാം

2. വീട്ടിലും പരിസരത്തും വെള്ളം കെട്ടിനിൽക്കാതെ സൂക്ഷിക്കണം

3. പകൽ സമയത്തും വൈകുന്നേരത്തുമുള്ള കൊതുക് കടിയിൽ നിന്ന് സംരക്ഷണം നേടുക

4. പ്രധാനമായും ഗർഭിണികൾ, ഗർഭത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകൾ, കൊച്ചുകുട്ടികൾ എന്നിവർ കൊതുക് കടിയേൽക്കാതെ ശ്രദ്ധിക്കുക

5. സിക്ക ബാധിത പ്രദേശത്തുള്ള ഗർഭിണികൾ പരിശോധനയും ചികിത്സയും തേടണം

6. കൊതുക് കടി തടയുന്ന വിധം ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിക്കുക

7. ഉറങ്ങുമ്പോൾ കൊതുകുവല ശീലമാക്കുക

8. രോഗലക്ഷണങ്ങളുള്ളവർ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം

9. രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇടങ്ങളിലുള്ളവരും, അവിടേക്ക് യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കുക

വൈറസിന്റെ നാൾവഴി

ഇതുവരെ സിക്ക വൈറസ് കണ്ടെത്തിയത്: 86 രാജ്യങ്ങളിൽ

ആദ്യമായി കണ്ടെത്തിയത്: 1947ൽ ഉഗാണ്ടയിലെ കുരങ്ങുകളിൽ

മനുഷ്യനിൽ കണ്ടെത്തിയത്: 1952ൽ ടാൻസാനിയയിൽ

പകർച്ചവ്യാധിയായി റിപ്പോർട്ട് ചെയ്തത്: 2007ൽ പസഫിക്കിലെ യാപ്പ് ദ്വീപുകളിൽ

ഏറ്റവും വലിയ വ്യാപനം: 2015ൽ ബ്രസീലിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.