SignIn
Kerala Kaumudi Online
Friday, 19 April 2024 9.45 AM IST

ബുധനാഴ്ചകളിൽ കമ്മിഷണർ ഓൺ ലൈവ്

v
സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ

കൊല്ലം: ഇന്നുമുതൽ ഇനിയുള്ള എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് നാല് മുതൽ അഞ്ചുവരെ സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണനുമായി പൊതുജനങ്ങൾക്ക് സംവദിക്കാം. പൊലീസിന്റെ സേവനം കൂടുതൽ ജനകീയമാക്കുന്ന ദൃഷ്ടി പദ്ധതി കൊല്ലം സിറ്റിയിലും ആരംഭിച്ചതിന്റെ ഭാഗമായാണ് പുതിയ സേവനം.

പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് കമ്മിഷണറെ വാട്സ്ആപ്പ് വീഡിയോ കാൾ ചെയ്യാം. പരാതിയിൽ കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ ഉടൻ നടപടി കൈക്കൊള്ളും. അടിയന്തര നടപടി ആവശ്യമുള്ളതാണെങ്കിൽ കമ്മിഷണർ നേരിട്ട് അന്വേഷിക്കും. അല്ലാത്തവയുടെ അന്വേഷണത്തിന് അഡി. എസ്.പിയെയോ സ്പെഷ്യൽ ബ്രാഞ്ച് എ.സി.പിയെയോ ചുമതലപ്പെടുത്തും. പൊലീസ് സ്റ്റേഷനുകളിലെത്തി പരാതി പറയാൻ ഭയപ്പെടുന്നവരെ ലക്ഷ്യംവച്ചാണ് പുതിയ പദ്ധതി. വീട്ടിൽ ബന്ധുക്കൾക്കൊപ്പമിരുന്ന് വിശദമായി പരാതികൾ പങ്കുവയ്ക്കാമെന്ന പ്രത്യേകതയുമുണ്ട്. സ്റ്റേഷനുകളിൽ പോയിട്ടും നീതി ലഭിക്കാത്ത പരാതികളും കമ്മിഷണറുടെ ശ്രദ്ധയിൽപ്പെടുത്താം.

കമ്മിഷണറെ വാട്സ്ആപ്പ് വീഡിയോ കാളിൽ വിളിക്കേണ്ട നമ്പർ: 9497907012

പുതിയ പദ്ധതി പൊലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം സൗഹാർദപരമാക്കും.

ടി. നാരായണൻ (കമ്മിഷണർ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.