SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.19 PM IST

മഴയത്ത് മറക്കരുത്, വൈദ്യുതി അപകടങ്ങൾ

v

കൊല്ലം: വൈകുന്നേരങ്ങളിൽ മഴയ്ക്കൊപ്പം ശക്തമായകാറ്റും ഇടിമിന്നലുമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ വൈദ്യുത അപകടങ്ങൾ ഒഴിവാക്കാൻ കനത്ത ജാഗ്രത വേണമെന്ന് കെ.എസ്.ഇ.ബി അധികൃതർ. കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വൈദ്യുതലൈനും പോസ്റ്റുകളും തകരാനും ഇടിമിന്നലിൽ വീടുകളിലെയടക്കം വൈദ്യുതോപകരണങ്ങൾ നശിക്കാനുമുള്ള സാദ്ധ്യത വളരെകൂടുതലാണ്. ഇലക്ട്രിക് വയറിലും വൈദ്യുതി ഉപകരണങ്ങളിലും ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഒഴിവാക്കാൻ മെയിൻ സ്വിച്ചിനോട് അനുബന്ധിച്ച് എർത്ത് ലീക്കേജ് സർക്യൂട്ട് (ഇ.എൽ.സി.ബി) സ്ഥാപിക്കുകയും അവ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുകയും വേണം. രണ്ടാഴ്ചത്തെ ഇടവേളകളിൽ അവയുടെ ട്രിപ്പിംഗ് സ്വിച്ച് പ്രവർത്തിപ്പിച്ച് കാര്യക്ഷമത പരിശോധിക്കണമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

01. വയറിംഗിന് ഐ.എസ്‌.ഐ മുദ്രയോ തത്തുല്യ നിലവാരമോ ഉള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുക

02. വയറിംഗ് അറ്റകുറ്റപ്പണികൾ പ്രായോഗിക പരിജ്ഞാനമുള്ളവരെക്കൊണ്ട് മാത്രം ചെയ്യിക്കുക

03. വൈദ്യുതി ലൈനുകൾക്ക് സമീപം ലോഹക്കുഴലുകളോ ഇരുമ്പുതോട്ടികളോ ഉപയോഗിക്കരുത്

04. ഇടിമിന്നലുള്ളപ്പോൾ വളരെ സൂക്ഷിക്കണം, വൈദ്യുതി സംബന്ധമായ ജോലികൾ ചെയ്യരുത്

05. പ്ലഗ്ഗിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളുടെ വയറുകൾ നിർബന്ധമായും ഊരിയിട്ടിരിക്കണം

06. വൈദ്യുത കമ്പിയിൽ നിന്ന് നേരിട്ട് ഷോക്ക് വരുന്ന ചുറ്റുവേലികൾ സ്ഥാപിക്കാൻ പാടില്ല

07. വൈദ്യുത ലൈനുകൾക്കുതാഴെ കെട്ടിടങ്ങൾ, താത്കാലിക ഷെഡുകൾ എന്നിവ നിർമ്മിക്കരുത്

08. കൊച്ചുകുട്ടികൾക്ക് കൈയെത്തുന്ന വിധത്തിൽ വൈദ്യുതി ഉപകരണങ്ങൾ വയ്ക്കാൻ പാടില്ല

09. തീപിടിത്തമുണ്ടായാൽ വൈദ്യുതി ലൈനിലോ ഉപകരണങ്ങളിലോ വെള്ളം ഒഴിക്കാൻ പാടില്ല

10. വൈദ്യുതി ലൈനിനടിയിലൂടെ ഉയരത്തിൽ സാധനങ്ങൾ കയറ്റിയ വാഹനങ്ങൾ കടന്നുപോകരുത്

11. ഒരുകാരണവശാലും വസ്ത്രങ്ങൾ ഉണക്കാൻ വൈദ്യുതിപോസ്റ്റിൽ വയറോ കയറോ കെട്ടരുത്

പ്ലഗ് സോക്കറ്റുകൾ ഓവർലോഡാകരുത്

പ്ലഗ് സോക്കറ്റുകൾ ഓവർലോഡാകുന്നത് അഗ്നിബാധ ഉൾപ്പെടെയുള്ള അപകടങ്ങൾ ക്ഷണിച്ചുവരുത്തും. വർക്ക് ഫ്രം ഹോം ജോലികൾ ചെയ്യുന്നവർ കൃത്യമായി ഇവ ശ്രദ്ധിക്കണം. ചെറിയൊരു അശ്രദ്ധമതി വലിയ നഷ്ടങ്ങളുണ്ടാവാൻ. വിവിധ ഉപകരണങ്ങൾ ഒരു പ്ലഗിൽ ഒരേസമയം ചാർജ് ചെയ്യുന്നത് ഓവർലോഡിന് കാരണമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.