SignIn
Kerala Kaumudi Online
Thursday, 25 April 2024 5.32 AM IST

മിന്നുംവിജയം

v
വ​ള്ളി​ക്കീ​ഴ് ​ഗ​വ​ൺ​മെ​ന്റ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളി​ൽ​ ​മി​ക​ച്ച​ ​വി​ജ​യം​ ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ ​ഹെ​ഡ് ​മി​സ്ട്ര​സ് ​എം.​ ​റ​സി​യ​ ​ബീ​വി​ക്ക് ​മ​ധു​രം​ ​ന​ൽ​കു​ന്നു

എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ 99.25 ശതമാനം വിജയം

കൊല്ലം: വിദ്യാർത്ഥികൾ വീട്ടിലിരുന്ന് പഠിച്ചെഴുതിയ ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ 99.25 ശതമാനം വിജയം. പരീക്ഷയെഴുതിയ 30, 777 വിദ്യാർത്ഥികളിൽ 30, 547പേരും വിജയിച്ചു. 9,701 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഉപരിപഠനത്തിന് അർഹരായവരുടെ കണക്കിൽ ജില്ല സംസ്ഥാനത്ത് 12-ാം സ്ഥാനത്താണ്. പരീക്ഷയെഴുതിയ 15, 791 ആൺകുട്ടികളിൽ 15,641 പേർ ഉപരിപഠനത്തിന് അർഹതനേടി. 14,986 പെൺകുട്ടികളിൽ 14,906 പേർ ഉപരിപഠനത്തിന് യോഗ്യരായി. ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയശതമാനമാണ് ഇത്തവണത്തേത്. കഴിഞ്ഞ വർഷം 99.08 ശതമാനം പേരാണ് വിജയിച്ചത്.

വിദ്യാഭ്യാസ ജില്ല - പരീക്ഷ എഴുതിയവർ - ഉപരി പഠന യോഗ്യത - വിജയശതമാനം - ഫുൾ എ പ്ലസ്

കൊട്ടാരക്കര - 7716 - 7675 - 99.46 - 2754

പുനലൂർ - 6437 - 6367 - 98.91- 1933

കൊല്ലം - 16624 - 16505 - 99.28 - 5014

 ആകെ പരീക്ഷ എഴുതിയത് : 30, 777

 ഉപരിപഠന യോഗ്യത നേടിയത് : 30, 547

 എല്ലാ വിഷയങ്ങൾക്കും എ പ്ലസ് : 9, 701

എ പ്ലസിൽ മുന്നിൽ പെൺകുട്ടികൾ

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരിൽ പെൺകുട്ടികളാണ് മുന്നിൽ. 6280 പെൺകുട്ടികളും 3421 ആൺകുട്ടികളുമാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.

എല്ലാ വിഷയങ്ങൾക്കും എ പ്ലസ്

2021: 9,701

2020: 4,279

2019: 4,012

2018: 3,361

2017: 2,050

2016: 2,391

വിജയശതമാനം

2021: 99.25 %

2020: 99.08%

2019: 98.36%

2018: 97.96%

2017: 96.9%

2016: 97.32%

139 സ്കൂളുകൾക്ക് നൂറ് മേനി വിജയം

വിജയ ശതമാനത്തിൽ ജില്ല തിളങ്ങിയപ്പോഴും നൂറ് മേനി വിജയം നേടിയ സ്കൂളുകളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ വർഷം 144 സ്കൂളുകൾ നൂറുമേനി നേടിയപ്പോൾ ഇത്തവണ 139 സ്കൂളുകളിലാണ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചത്.

മേഖല, 2020, 2021

സർക്കാർ: 48, 47

എയ്ഡഡ്: 78, 72

അൺ എയ്ഡഡ്: 18,20

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.