ലോക്ക് ഡൗൺ ഇളവുകളും ആനുകൂല്യങ്ങളും ലഭിച്ചില്ല
കൊല്ലം: കൊവിഡ് പ്രതിസന്ധിയിൽ അടച്ചിട്ട തീയേറ്ററുകൾ ഓണത്തിന് തുറന്ന് പ്രവർത്തിക്കാനാകുമെന്ന പ്രതീക്ഷയിൽ ഉടമകളും മാനേജ്മെന്റുകളും. ലോക്ക് ഡൗൺ ഇളവുകൾ ലഭിക്കാത്തതിനാൽ വലിയ പ്രതിസന്ധിയിലാണ് തീയേറ്ററുകൾ. ജീവനക്കാരടക്കമുള്ള നിരവധിപേർ ഓണസിനിമകളുടെ റിലീസ് പ്രതീക്ഷയിലാണ്. തീയേറ്ററുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ സർക്കാർ ഇളവുകൾ നൽകുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ. ആഗസ്റ്റ് 12ന് മോഹൻലാൽ ചിത്രം 'കുഞ്ഞാലി മരയ്ക്കാർ" എല്ലാ തീയേറ്ററിലും റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിട്ടുള്ളത്. എന്നാൽ സർക്കാർ ഇക്കാര്യത്തിൽ അന്തിമതീരുമാനം അറിയിച്ചിട്ടില്ല.
ആനുകൂല്യങ്ങൾ ലഭിച്ചില്ല
അടച്ചിട്ട കാലയളവിലെ നികുതിയിനത്തിലുള്ള ഇളവുകൾ ഇതുവരെ നൽകിയിട്ടില്ല
വൈദ്യുതി ബില്ലിലെ ഫിക്സഡ് ചാർജ് ഒഴിവാക്കുമെന്ന പ്രഖ്യാപനം പ്രാബല്യത്തിലായില്ല
വിനോദ നികുതിയിൽ 10 ശതമാനം ഇളവ് നൽകിയെങ്കിലും പ്രദർശനമില്ലാത്തതിനാൽ ഗുണമില്ല
ഉപകരണങ്ങൾ നശിക്കുന്നു
1. തീയേറ്റർ പ്രവർത്തിപ്പിക്കാത്തതിനാൽ പ്രൊജക്ടറുകൾ നശിക്കുന്നു
2. സ്ക്രീനുകൾക്കും ശബ്ദസംവിധാനത്തിനും നാശം, സീറ്റുകൾ വിണ്ടുകീറുന്നു
3. വൈദ്യുതി ഉപകരണങ്ങളുടെ പ്രവർത്തനക്ഷമതയ്ക്കും തകരാറുകൾ
തീയേറ്റർ മേഖല ഇനിയും പൂർണമായി അടച്ചിട്ടാൽ അതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരെ പട്ടിണിയിലേക്ക് തള്ളിവിടുന്ന സ്ഥിതിയുണ്ടാകും. സർക്കാർ അടിയന്തര ഇടപെടൽ നടത്തണം
തീയേറ്റർ മാനേജ്മെന്റ് പ്രതിനിധി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |