SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.06 AM IST

ഇഗ്‌നോ, എസ്.എൻ കോളേജ് സ്റ്റഡി സെന്ററിൽ പ്രവേശനം

igno

കൊല്ലം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്നോ) വിവിധ അക്കാദമിക് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. റൂറൽ ഡെവലപ്പ്‌മെന്റ്, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, കൊമേഴ്‌സ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, മാസ് കമ്മ്യുണിക്കേഷൻ ആൻഡ് ജേർണലിസം തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ - ബിരുദാനന്തര, പി.ജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാം.
പട്ടികജാതി / വർഗ വിദ്യാർത്ഥികൾക്ക് ഫീസ് ഒടുക്കേണ്ടതില്ല. ഇവർ മറ്റു സർട്ടിഫിക്കറ്റുകളുടെ പകർപ്പു കളോടൊപ്പം ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൂടി സമർപ്പിക്കണം. അർഹരായവർക്ക് സ്‌കോളർഷിപ്പും ലഭിക്കും. സമ്പർക്ക പഠനക്ലാസുകളും പരീക്ഷയും കൊല്ലം ശ്രീനാരായണ കോളേജിൽ നടക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലായ് 31. ഫോൺ: 9446117431, 04742749312.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.