കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ദൈനം ദിന ചെലവുകൾക്ക് നിയമസഭ തുടങ്ങുന്നതിന് മുമ്പായി പത്തുകോടി രൂപ അനുവദിച്ച പിണറായി സർക്കാരിന് കേരള സ്റ്റേറ്റ് ദേവസ്വം പെൻഷൻ കോൺഫെഡറേഷൻ സംസ്ഥാന കമ്മിറ്റി നന്ദി അറിയിച്ചു. കഴിഞ്ഞ പിണറായി സർക്കാർ 130 കോടി രൂപ ധനസഹായം നൽകുകയും 80 ലക്ഷം വാർഷിക അനുവിറ്റി നൽകിവന്നത് 10കോടി രൂപയായി വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ബോർഡിന്റെ ചരിത്രത്തിലെ ആദ്യ സംഭവമാണിത്. 2019 ജൂലായ് മുതലുള്ള പെൻഷൻ പരിഷ്കരണവും 16 ശതമാനം ഡി.എ കുടിശികയും ഗ്രാറ്റുവിറ്റിയും കമ്മ്യുട്ടേഷനും അടിയന്തരമായി നൽകാൻ ദേവസ്വം ബോർഡ് തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. കോൺഫെഡറേഷൻ പ്രസിഡന്റ് ആർ. ഷാജിശർമ്മ, ജനറൽ സെക്രട്ടറി ആനയറ ചന്ദ്രൻ, ട്രഷറർ മുരളീധരൻ നായർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |