SignIn
Kerala Kaumudi Online
Friday, 19 April 2024 4.50 AM IST

പെൺമക്കൾക്കായി കരുതാം സുകന്യ സമൃദ്ധിയിലൂടെ

girl

കൊല്ലം: പെൺകുട്ടികളുടെ ഭാവിയിലേക്കൊരു കരുതലായി സുകന്യ സമൃദ്ധി യോജന. പെൺമക്കളുടെ ഭാവി സുരക്ഷിതമാക്കാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2015ലാണ് പദ്ധതി ആരംഭിച്ചത്. പെൺകുഞ്ഞിന്റെ വിദ്യാഭ്യാസ, വിവാഹ ചെലവുകൾ നിറവേറ്റുന്നത് ഉദ്ദേശിച്ചുള്ള ചെറുനിക്ഷേപ പദ്ധതിയാണിത്.

പെൺകുട്ടിയുടെ ജനനം മുതൽ പത്ത് വയസ് തികയുന്നതിന് മുമ്പ് അവളുടെ പേരിൽ മാതാപിതാക്കൾക്കോ നിയമപരമായ രക്ഷിതാക്കൾക്കോ അക്കൗണ്ട് തുടങ്ങാം. അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തിയാൽ ഇതിനുള്ള അപേക്ഷാ ഫാറവും മറ്റും ലഭ്യമാകും.

എന്താണ് സുകന്യ സമൃദ്ധി യോജന ?

1. പെൺകുട്ടികൾക്ക് മാത്രമായുള്ള പദ്ധതി

2. അക്കൗണ്ട് തുറക്കുന്ന സമയം പെൺകുട്ടിക്ക് 10 വയസിൽ താഴെ പ്രായം

3. ഒരു രക്ഷാകർത്താവിന് പരമാവധി രണ്ട് അക്കൗണ്ടുകൾ

4. രണ്ടാമത്തെ പ്രസവത്തിൽ ഇരട്ട പെൺകുട്ടികളുണ്ടെങ്കിൽ മൂന്നാമത്തെ അക്കൗണ്ട്

5. പ്രതിവർഷ നിക്ഷേപ പരിധി കുറഞ്ഞത് 1,000 രൂപ മുതൽ പരമാവധി 1.5 ലക്ഷം വരെ

6. 14 വർഷം വരെ നിക്ഷേപത്തുക അടച്ചാൽ മതിയാകും

7. അക്കൗണ്ട് ആരംഭിച്ച് 21 വർഷം വരെ കാലാവധി

8. കാലാവധി തീരുന്നതിന് മുമ്പ് പെൺകുട്ടി വിവാഹിതയായാൽ അക്കൗണ്ട് അവസാനിക്കും

9. എല്ലാ തപാൽ ഓഫീസുകളിലും അക്കൗണ്ട് തുടങ്ങാം

10. പെൺകുട്ടിക്ക് 18 വയസ് കഴിയുമ്പോൾ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മുൻ സാമ്പത്തികവർഷം വരെയുള്ള നിക്ഷേപത്തിന്റെ 50 ശതമാനം വരെ പിൻവലിക്കാം

അപേക്ഷയ്‌ക്കൊപ്പം ആവശ്യമായ രേഖകൾ

1. പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് (അക്കൗണ്ട് ഗുണഭോക്താവ്)

2. നിക്ഷേപകന്റെ (മാതാപിതാക്കൾ അല്ലെങ്കിൽ നിയമപരമായ രക്ഷിതാവ്) തിരിച്ചറിയൽ രേഖ

3. നിക്ഷേപകന്റെ മേൽവിലാസ രേഖ, മൂന്ന് ഫോട്ടോ

നികുതിയിളവും ലഭിക്കും

സുകന്യ അക്കൗണ്ടിൽ ഓരോ വർഷവും അടയ്ക്കുന്ന തുകയ്ക്ക് രക്ഷിതാവിന് നികുതിയിളവ് ലഭിക്കും. ആദായ നികുതി വകുപ്പ് 80 (സി) പ്രകാരം നിക്ഷേപിക്കുന്ന ഏത് തുകയും പരമാവധി 1.5 ലക്ഷം രൂപ വരെ നികുതിയിൽ നിന്ന് ഒഴിവാക്കും. സുകന്യ നിക്ഷേപത്തിന് ലഭിക്കുന്ന വാർഷിക പലിശയ്ക്കും കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയ്ക്കും ആദായ നികുതി നൽകേണ്ടതില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, SUKANYA SAMRIDHI YOJANA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.