SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.59 PM IST

സൈഡ് ഗ്ലാസ് ഉണ്ടല്ലോ സാർ, പൊളിയല്ലേ...

v
സൈഡ് മിറർ വെയ്ക്കാതെ ബൈക്കിൽ സഞ്ചരിക്കുന്ന യാത്രക്കാരൻ

വാഹനത്തിന് രൂപമാറ്റം വരുത്തിയാൽ പണികിട്ടും

കൊല്ലം: ' സൈഡ് ഗ്ലാസുണ്ടല്ലോ സാർ, പൊളിയല്ലേ?'... പരിശോധനയ്ക്കായി വാഹനം തടഞ്ഞ പൊലീസുകാരനോട് ഫ്രീക്ക് പയ്യന്റെ ഡയലോഗാണ്. ഇതാണോ സൈഡ് ഗ്ളാസ്?, പിന്നല്ലാതെ സൂപ്പറല്ലേ.. യുവാവിന്റെ മറുപടിയും പെട്ടെന്നുതന്നെ. തുടർന്ന് 500 രൂപ പിഴ അടച്ച ശേഷം സൈഡ് ഗ്ലാസ് ഘടിപ്പിച്ച് വരാൻ നിർദേശം നൽകുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ. ഇന്നലെ ജില്ലയിൽ നടത്തിയ വാഹന പരിശോധനക്കിടെയുണ്ടായ സംഭവങ്ങളാണിത്. വാഹനം ഓടിച്ചുവന്ന യുവാവിന് അപ്പോഴും കാര്യം വ്യക്തമായില്ല. സംഭവം വേറൊന്നുമല്ല, കമ്പനി ഘടിപ്പിച്ചുനൽകിയ ഗ്ലാസ് ഇളക്കിമാറ്റിയശേഷം ബൈക്കിന്റെ വൈസറിൽ ചെറിയ ആഡംബര ഗ്ളാസ് പിടിപ്പിച്ചു. കുറ്റകരമായ ശിക്ഷയാണ് ഇത്തരത്തിൽ ഗ്ലാസ് ഇളക്കിമാറ്റുന്നത്. ചില വാഹനങ്ങളിൽ ഒലിവ് ഗ്രീൻ, നേവി ബ്ലൂ നിറങ്ങൾ അടിക്കുന്നതും പിഴയീടാക്കാവുന്ന കുറ്റമാണ്. വാഹനത്തിന്റെ സൈഡ്ഗ്ലാസ് ഇളക്കിമാറ്റുന്നതും മടക്കിവച്ചുകൊണ്ട് യാത്ര ചെയ്യുന്നതും മോട്ടോർ വാഹന നിയമപ്രകാരം 5000 രൂപ വരെ പിഴയീടാക്കാവുന്ന കുറ്റമാണ്.

രൂപമാറ്റം വരുത്തിയാൽ

1. അപകടത്തിൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ല

2. അപകടത്തിന്റെ ഉത്തരവാദിത്തം തങ്ങളിലേക്കാക്കാൻ സാദ്ധ്യത

3. വാഹനത്തിന് വാറണ്ടി നഷ്ടം

4. അപകടമുണ്ടായാൽ വാഹനം വിട്ടുകിട്ടാൻ ബുദ്ധിമുട്ട്

5. ലൈസൻസ്, രജിസ്‌ട്രേഷൻ എന്നിവ റദ്ദ് ചെയ്യാനുള്ള സാദ്ധ്യത

ഇവയില്ലെങ്കിൽ പിഴ

1. വൈപ്പർ
2. വിൻഡ് സ്‌ക്രീൻ ഗ്ലാസ്
3. സൈഡ് ഗ്ലാസ് (മടക്കി വച്ചാലും പിഴ)
4. ബ്രേക്ക് ലൈറ്റ് അല്ലെങ്കിൽ സൂചകങ്ങൾ
5. രജിസ്‌ട്രേഷൻ മാർക്കിൽ വ്യക്തത

6. ഹെഡ് ലൈറ്റ് പ്രവർത്തനം

7. റിഫ്ലക്ടർ

8. സൈലൻസർ

9. നമ്പർ പ്ലേറ്റിൽ വെളിച്ചം

10. പാർക്കിംഗ് ലൈറ്റ്

11. മഡ് ഗാർഡ്

12. ചരക്ക് വാഹനത്തിൽ ടോപ് ലൈറ്റ്

പിഴ: 500 മുതൽ 5000 വരെ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.