ചാത്തന്നൂർ: ചാത്തന്നൂർ എൻ.എസ്.എസ് ആർട്സ് കോളജിൽ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം നാളെ ആരംഭിക്കും. ഈ അദ്ധ്യയന വർഷം മുതൽ ആരംഭിക്കുന്ന പ്ലസ് വൺ കൊമേഴ്സ്, ഹ്യുമാനിറ്റീസ് കോഴ്സുകളിലും ഒന്നാം സെമസ്റ്റർ ബി.കോം (ഫിനാൻസ്, കോ ഓപ്പറേഷൻ), ബി.എ (ഹിസ്റ്ററി, ഇംഗ്ലീഷ്) എന്നിവയിലുമാണ് പ്രവേശനം. വിദ്യാർത്ഥികൾ രക്ഷാകർത്താക്കൾക്കൊപ്പം അസൽ സർട്ടിഫിക്കറ്റുകളുമായി ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേത്രത്തിന് എതിർവശം പ്രവർത്തിക്കുന്ന കോളേജിൽ എത്തണമെന്ന് മാനേജർ ചാത്തന്നൂർ മുരളി, പ്രിൻസിപ്പൽ പി.കെ. സത്യൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |