SignIn
Kerala Kaumudi Online
Saturday, 20 April 2024 1.17 AM IST

ഈ പൊലീസുകാരുടേത് പച്ചനിറഞ്ഞ കാക്കി യൂണിഫോം !

nendakara-
സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡിന്റെ മികച്ച ജൈവവൈവിദ്ധ്യ സംരക്ഷണ സ്ഥാപനത്തിനുള്ള പുരസ്കാരം നേടിയ നീണ്ടകര കോസ്റ്റൽ പൊലീസിലെ ഉദ്യോഗസ്ഥർ ഔഷധ ഉദ്യാനത്തിൽ

നീണ്ടകര കോസ്റ്റൽ പൊലീസിന് ജൈവവൈവിദ്ധ്യ പുരസ്കാരം

കൊല്ലം: പ്രകൃതിയുടെ കാവൽ കൂടി കാക്കിയുടെ കർത്തവ്യമായി നീണ്ടകര കോസ്റ്റൽ പൊലീസ് ഏറ്റെടുത്തപ്പോൾ സംസ്ഥാന പൊലീസ് സേനയ്ക്കത് അഭിമാന മുഹൂർത്തമായി. തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ജൈവവൈവിദ്ധ്യ സംരക്ഷണവും കണ്ടൽ വനവത്കരണവും നടപ്പാക്കിയ കോസ്റ്റൽ പൊലീസിന് സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡിന്റെ മികച്ച ജൈവവൈവിദ്ധ്യ സംരക്ഷണ സ്ഥാപനത്തിനുള്ള പുരസ്കാരമാണ് ലഭിച്ചത്. കഴിഞ്ഞ അഞ്ച് വർഷം തീരപ്രദേശങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ കൂടി പരിഗണിച്ചാണ് പുരസ്കാരം. ഈ വർഷം വനമിത്ര പുരസ്കാരവും നീണ്ടകര കോസ്റ്റൽ പൊലീസിന് ലഭിച്ചിന് ലഭിച്ചിരുന്നു.

ഔഷധ സസ്യങ്ങളുടെ തോട്ടവും സ്റ്റേഷൻ വളപ്പിലുണ്ട്. ആറിനം തുളസി മുതൽ ആര്യവേപ്പുവരെ ഇവിടെയുണ്ടെന്ന് കേൾക്കുമ്പോൾ പൊലീസുകാർക്ക് ഇതിനൊക്കെ എപ്പോൾ സമയം കിട്ടുന്നുവെന്ന് ചോദിച്ചുപോകും ! ആരോഗ്യദായകം, കരൾ, ഹൃദയസംരക്ഷകർ, പ്രമേഹ നാശിനികൾ, കേശവർദ്ധിനികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നൂറോളം ഔഷധസസ്യങ്ങളാണ് സ്റ്റേഷൻ വളപ്പിൽ വളരുന്നത്. അപൂർവ ഇനമായ വിക്സ് തുളസി, ചക്കര തുളസി, പൂച്ച തുളസി തുടങ്ങിയവയ്ക്കൊപ്പം രാമ, കൃഷ്ണ, കർപ്പൂര തുളസികളും തിരുതാളിയും വിഷ്ണുക്രാന്തിയും ഉൾപ്പെടെ സമ്പന്നമാണ് ഈ ഔഷധത്തോട്ടം. ഔദ്യോഗിക തിരക്കുകൾക്കിടെ വീണുകിട്ടുന്ന സമയം പ്രകൃതിക്കുവേണ്ടി വിനിയോഗിച്ചാണ് ഈ പൊലീസുകാർ സേനയ്ക്കും നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷൻ മറ്റു സ്റ്റേഷനുകൾക്കും മാതൃകയാവുന്നത്.

പലതുണ്ട് പദ്ധതികൾ

1. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും നീണ്ടകര കോസ്റ്റൽ പൊലീസും സംയുക്തമായി 2016 ൽ 'ശുചിത്വ തീരം സുരക്ഷിത തീരം' പദ്ധതി ആരംഭിച്ചു

2. അജൈവ മാലിന്യ നിർമ്മാർജ്ജനം, പരിസ്ഥിതി സംരക്ഷണം എന്നിവ ലക്ഷ്യമിട്ട് 2017ൽ കണ്ടൽ വനവത്കരണ പദ്ധതി
3. കൊല്ലം സിറ്റി പൊലീസിന്റെ തീരപ്രദേശമായ അഴീക്കൽ മുതൽ പരവൂർ വരെയുള്ള തീരത്തും അഷ്ടമുടി, വട്ടക്കായൽ, ടി.എസ് കനാൽ തുടങ്ങി സാദ്ധ്യമായ സ്ഥലങ്ങളിലൊക്കെ കണ്ടൽ വനവത്കരണം

4. 2018ൽ കണ്ടൽ ഇനത്തിലുള്ള പുന്നയെ തീരപ്രദേശങ്ങളിൽ നട്ടുപരിപാലിക്കുന്ന പദ്ധതി തുടങ്ങി

5. കാറ്റാടിക്ക് പകരം പുന്ന എന്ന ലക്ഷ്യത്തിൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ പരിസരത്ത് പുന്ന നഴ്സറി ആരംഭിച്ചു

6. പന്ത്രണ്ട് ഘട്ടങ്ങളിലായി 5000 ത്തിൽപ്പരം കണ്ടൽ തൈകളും 500 പുന്നത്തൈകളും തീരദേശങ്ങളിൽ നട്ടുപരിപാലിച്ചു

7. സ്റ്റേഷൻ വളപ്പിൽ ഔഷധസസ്യ തോട്ടം, വാഴത്തോട്ടം

8. എല്ലാ വെള്ളിയാഴ്ചയും 10 തൈകൾ വീതം നടുന്ന 'ഫ്രൈഡേ@10' പദ്ധതി

ചരിത്രം രചിച്ചവർ

പൊലീസ് ഓഫീസേഴ്‌സ് അസോ. ജില്ലാസെക്രട്ടറി എം.സി. പ്രശാന്തനാണ് പദ്ധതിയുടെ കോ ഓർഡിനേറ്റർ. കോസ്റ്റൽ എ.എസ്.ഐ ഡി. ശ്രീകുമാർ കൺവീനറും. സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ, കോസ്റ്റൽ പൊലീസ് ഐ.ജി പി. വിജയൻ, പൊലീസ് അസോ. സംസ്ഥാന ഭാരവാഹി സി.ആർ ബിജു, പ്രശാന്ത് എന്നിവരുടെ മേൽനോട്ടത്തിൽ കോസ്റ്റൽ പൊലീസ് എസ്.എച്ച്.ഒ വിൻസെന്റ്. എം.എസ്. ദാസ്, മുൻ എസ്.എച്ച്.ഒമാരായ എസ്. ഷരീഫ്, ടി. മനോജ് എന്നിവർ നേതൃത്വം നൽകുന്നു.

അസോ. പ്രസിഡന്റ് ആർ. ജയകുമാർ, ജോ. സെക്രട്ടറി ഉദയൻ, സംസ്ഥാന എക്സി. അംഗം കെ.സുനി, സി.പി.ഒമാരായ എസ്. അശോകൻ, അനിലാൽ, വിനായകൻ, രഞ്ജിത്ത്, മഞ്ജുലാൽ, ഹായ് ക്ലബ്ബ് കോ ഓർഡിനേറ്റർ ടി.എ. നജീബ്, വിജയ സാരഥി, കോസ്റ്റൽ ബോട്ട് ജീവനക്കാരായ അജയൻ, രഞ്ജിത്ത് എന്നിവരാണ് മുൻനിര പ്രവർത്തകർ. പരിസ്ഥിതി പ്രവർത്തകൻ വി.കെ. മധുസൂദനൻ, പൊലീസ് അസോ. മുൻ പ്രസിഡന്റ് ഡി.കെ. പൃഥ്വിരാജ് എന്നിവർ ഉപദേശക സമതി അംഗങ്ങളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, NEENDAKARA COASTAL POLICE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.