കൊല്ലം: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിൽ ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ് (ഹിന്ദു-നാടാർ), കമ്പ്യൂട്ടർ പ്രോഗാമർ (EWS) എന്നീ സംവരണ തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. വിദ്യാഭ്യാസ യോഗ്യത യഥാക്രമം ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ /ഫസ്റ്റ് ക്ലാസ് ബി.എസ് സി ഇലക്ട്രോണിക്സ്, ഫസ്റ്റ് ക്ലാസ് ബി.എസ് സി കമ്പ്യൂട്ടർ സയൻസ് / ഫസ്റ്റ് ക്ലാസ് പി.ജി.ഡി.സി.എ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകളുമായി കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക്ക് കോളേജിന്റെ മാളിയേക്കൽ ജംഗ്ഷനിലെ ഓഫീസിൽ ആറിന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 8547005083.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |