SignIn
Kerala Kaumudi Online
Tuesday, 16 April 2024 7.53 PM IST

ആനയോളമത്രെ ജോലിഭാരം, ട്രിപ്പ് വെട്ടിക്കുറച്ച് ആനവണ്ടി

c
അ​ശാ​സ്ത്രീയ​ ​റൂ​ട്ടു​പ​രി​ഷ്ക​ര​ണം​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ജീ​വ​ന​ക്കാ​ർ​ ​ഡി.​ടി.​ഒ​യെ​ ​ഉ​പ​രോ​ധി​ക്കു​ന്നു

കൊല്ലം - പുനലൂർ റൂട്ടിൽ പ്രതിസന്ധി

കൊല്ലം: ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് കൊല്ലം - പുനലൂർ റൂട്ടിൽ കൊല്ലം ഡിപ്പോയിൽ നിന്നുള്ള ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ട്രിപ്പുകൾ 21ൽ നിന്ന് എട്ടാക്കി. നേരത്തേ ഏഴ് ബസുകൾ മൂന്ന് ട്രിപ്പുകൾ വീതമാണ് നടത്തിയിരുന്നത്. ഇന്ന് മുതൽ നാല് ബസുകൾ രണ്ട് ട്രിപ്പുകൾ മാത്രമേ നടത്തൂ. അമിതജോലി ഭാരം അടിച്ചേൽപ്പിക്കുന്നുവെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സിയിലെ വിവിധ യൂണിയനുകൾ സംയുക്തമായി ഡി.ടി.ഒയെ ഉപരോധിച്ചതിനെ തുടർന്ന് പൊലീസിന്റെ മദ്ധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് തീരുമാനം.

ബസുകൾ കുറയുന്നതോടെ ഈ റൂട്ടിൽ യാത്രാക്ലേശം രൂക്ഷമാകും. കൊവിഡ് കാലത്ത് യാത്രക്കാരുടെ തിരക്കും വർദ്ധിക്കും. കൊല്ലം ഡിപ്പോയിൽ നിന്ന് തിങ്കളാഴ്ച മുതൽ പുനലൂർ കഴിഞ്ഞുള്ള കോട്ടവാസലിലേക്ക് ഫാസ്റ്റ് പാസഞ്ചർ രണ്ട് ട്രിപ്പുകളുള്ള പുതിയ സർവീസ് ആരംഭിച്ചെങ്കിലും തുച്ഛ വരുമാനക്കാരായ യാത്രക്കാർക്ക് വലിയ പ്രയോജനമുണ്ടാകില്ല. ചെറു സ്റ്റോപ്പുകളിലെ യാത്രക്കാർക്കും ഗുണമുണ്ടാകില്ല. യൂണിയനുകളുടെ സമ്മർദ്ദത്തിനൊപ്പം ബസുകളുടെ ക്ഷാമവും സർവീസുകൾ വെട്ടിക്കുറയ്ക്കാനുള്ള കാരണമാണ്.

പ്രശ്നങ്ങൾക്ക് കാരണം സിംഗിൾ ഡ്യൂട്ടി പരിഷ്കരണം

കൊല്ലം പുനലൂർ റൂട്ടിൽ നേരത്തേ മൂന്ന് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറികളാണ് സർവീസ് നടത്തിയിരുന്നത്. യാത്രക്കാർ കൂടുതലുണ്ടെന്ന് ബോദ്ധ്യപ്പെട്ടതോടെ ഏഴാക്കി. ഇതിനിടയിൽ സിംഗിൾ ഡ്യൂട്ടി പരിഷ്കരണം വന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഡബിൾ ഡ്യൂട്ടിയായിരുന്നപ്പോൾ ഓരോ ബസും നാല് ട്രിപ്പുകൾ വീതം നടത്തിയിരുന്നു. സിംഗിൾ ഡ്യൂട്ടിയാക്കിയതോടെ ട്രിപ്പുകൾ മൂന്നാക്കി. ഒരു ദിശയിലേക്കുള്ള സഞ്ചാരം ഒന്നര മണിക്കൂറിനുള്ളിൽ പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം. പക്ഷേ ഗതാഗതക്കുരുക്ക് കാരണം രണ്ട് മണിക്കൂറിലേറെ വേണ്ടി വരുന്നുവെന്നാണ് ജീവനക്കാരുടെ വാദം. അതുകൊണ്ട് തന്നെ ഡ്യൂട്ടി സമയം 12 മണിക്കൂറായി വർദ്ധിച്ചു. ഇതോടെയാണ് പ്രതിഷേധം കടുപ്പിച്ചത്.

താത്കാലികം

ഇന്നലെ രണ്ട് മണിക്കൂറോളം നീണ്ട ഉപരോധത്തിനൊടുവിൽ എടുത്ത തീരുമാനം താത്കാലികമെന്നാണ് ഡിപ്പോ അധികൃതർ പറയുന്നത്. ജീവനക്കാരുടെ അഭിപ്രായം സംബന്ധിച്ച റിപ്പോർട്ട് ചീഫ് ഓഫീസിന് അയച്ചിട്ടുണ്ട്. അവിടെ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സർവീസുകൾ പുന:ക്രമീകരിച്ചേക്കും.

കൊല്ലം പുനലൂർ റൂട്ട്

 സിംഗിൾ ഡ്യൂട്ടി പരിഷ്കരണത്തിന് ശേഷം ഏഴ് സർവ്വീസുകൾ

 21 ട്രിപ്പുകൾ

 ഒരു സർവ്വീസിന്റെ ദൂരം: 276 കി.മീറ്റർ

ഇന്നു മുതൽ

 നാല് സർവ്വീസുകൾ

 എട്ട് ട്രിപ്പുകൾ

 ഒരു സർവ്വീസിന്റെ ദൂരം: 184 കി.മീറ്റർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.