ചാത്തന്നൂർ : കൊവിഡും ലോക്ക് ഡൗണും മൂലം മാനസികോല്ലാസം നഷ്ടപ്പെടുന്ന കുഞ്ഞുങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രക്ഷാകർത്താക്കളെ പ്രാപ്തരാക്കുന്ന ‘മക്കൾക്കൊപ്പം’ പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് നടത്തും. വൈകിട്ട് 7ന് ചാത്തന്നൂർ ജി.വി.എച്ച്.എസ്.എസിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ പദ്ധതി ഉദ്ഘാടനം ചെയ്യും. ജി.എസ്. ജയലാൽ എം.എൽ.എ മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ അദ്ധ്യക്ഷത വഹിക്കും. ജോൺ ജോസഫ് ക്ലാസെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |