കൊല്ലം: കൊവിഡ് വാക്സിൻ വിതരണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കടപ്പാക്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിയക്കോവിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ശരത് കടപ്പാക്കട, ഉല്ലാസ് ഉളിയക്കോവിൽ, അജയ്, ഉളിയക്കോവിൽ രാജേഷ്, സീക്കോ ആശ്രമം, സുന്ദർ, വിനോദ്, ഇന്ദ്രജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |