ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കാൻ 20 ദിവസം കൂടി
കൊല്ലം: ജില്ലയിൽ ആദ്യഡോസ് വാക്സിനേഷൻ പൂർത്തിയാക്കാൻ ഇനി പരമാവധി 20 ദിവസം മതിയെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വാക്സിൻ ലഭ്യതയിൽ കുറവുണ്ടായില്ലെങ്കിൽ ശരാശരി 35,000 പേർക്ക് വീതം പ്രതിദിനം വാക്സിൻ നൽകാനാവും. 18 വയസിന് മുകളിലുള്ള എല്ലാവർക്കും 20നുള്ളിൽ വാക്സിൻ നൽകാനാകും.
പ്രായപൂർത്തിയായ 20 ലക്ഷം പേർക്കാണ് ജനസംഖ്യ കണക്കനുസരിച്ച് ജില്ലയിൽ വാക്സിൻ നൽകേണ്ടത്. ഇതിൽ 13.5 ലക്ഷം പേർക്ക് ആദ്യഡോസ് നൽകി. കഴിഞ്ഞ ദിവസം അരലക്ഷത്തിന് മുകളിൽ വാക്സിൻ നൽകി.
ജില്ലയിലെ കിഴക്കൻ മേഖലകളിലും ആദിവാസി, ഗോത്ര വിഭാഗത്തിലുള്ളവർക്കും വാക്സിൻ നൽകാനാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. വാക്സിനേഷനിൽ ഇവർ വിമുഖത കാട്ടുന്നതാണ് കാരണം. 60 വയസിന് മുകളിലുള്ള പലർക്കും വാക്സിൻ സ്വീകരിക്കുന്നതിൽ ഭയവും വിമുഖതയുമുണ്ട്. ആശാ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി ബോധവത്കരണ പരിപാടികൾ നടത്തി വാക്സിനേഷൻ സുഗമമാക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം.
ജില്ലയിലെ ജനസംഖ്യ (2011ലെ സെൻസസ്)
ആകെ: 26,35,375
പുരുഷന്മാർ: 12,46,968
സ്ത്രീകൾ: 13,88,407
2020 ലെ അനൗദ്യോഗിക ജനസംഖ്യ കണക്ക്: 2,925,267
18 വയസിന് മുകളിലുള്ളവർ (വാക്സിൻ ടാർജറ്റ്): 20 ലക്ഷം
ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർ: 13,47,459
രണ്ടാം ഡോസ് സ്വീകരിച്ചവർ: 5,06,564
ഇന്നലെ വരെ ആകെ വിതരണം ചെയ്ത വാക്സിൻ ഡോസ്: 18,54,023
60 വയസിന് മുകളിലുള്ളവർ: 7,02,933
45നും 60നും ഇടയിലുള്ളവർ: 6,25,282
18നും 44നും ഇടയിലുള്ളവർ: 5,25,808
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |