SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.56 PM IST

പരിശോധനയുണ്ട് മുക്കിലും മൂലയിലും

v

ഓണക്കാല പരിശോധന തീരക്കടലിലും

കൊല്ലം: ഓണനാളുകളിൽ ജില്ലയിലെ റോഡുകളിൽ ചോര വീഴാതിരിക്കാൻ സിറ്റി, റൂറൽ പൊലീസ്, എക്സൈസ്, മോട്ടോർ വാഹന വകുപ്പ് സംയുക്ത പരിശോധന ആരംഭിച്ചു. കടൽ വഴിയുള്ള മദ്യം, മയക്കുമരുന്ന് കടത്ത് തടയാൻ എക്സൈസ് സഹകരണത്തോടെ തീരക്കടലിൽ പട്രോളിംഗ് ശക്തമാക്കി.

ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരെയും സായുധ പൊലീസിനെയും സബ് ഡിവിഷൻ തലത്തിൽ ഏകോപിപ്പിച്ച് സിറ്റി, റൂറൽ മേധാവിമാരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണം ഒരുക്കിയത്. നിരത്തുകളിൽ സ്ഥിരമായി സ്ഥാപിച്ചിട്ടുള്ള കാമറകൾ കൂടാതെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ കൂടുതൽ കാമറകൾ നിരീക്ഷണത്തിനായി സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെ സഹായത്തോടെ ക്രമസമാധാന പാലനം, ഗതാഗത നിയന്ത്രണം എന്നിവയ്ക്കായി കൺട്രോൾ റൂമിൽ പ്രത്യേക സംഘത്തിന്റെ നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രധാന റോഡുകൾ, ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് പൊലീസിന്റെയും നിഴൽ പൊലീസിന്റെയും പട്രോളിംഗുമുണ്ടാവും.

# ക്രമീകരണങ്ങൾ

 എല്ലാ പൊലീസ് സ്റ്റേഷനുകളിലും അധിക പട്രോളിംഗ്
 ജില്ല അതിർത്തികൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന

 എല്ലാ പൊലീസ് സ്റ്റേഷൻ അതിർത്തികളിലും തിരച്ചിൽ

 മദ്യലഹരിയിൽ വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കൽ
 ഗ്രാമ, നഗര ഭേദമില്ലാതെ വാഹന പരിശോധന

 രാത്രികാല വാഹന പരിശോധന കർശനമാക്കും

 പിങ്ക് നിഴൽ പൊലീസിന്റെ പ്രത്യേക പട്രോളിംഗ്

..............................

# അറിയിക്കാം വിവരങ്ങൾ: നമ്പർ- 1090, 100

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.