SignIn
Kerala Kaumudi Online
Thursday, 18 April 2024 8.41 AM IST

ഭരണിക്കാവ് - മുണ്ടക്കയം ദേശീയപാത; വികസനത്തിന് വഴിതെളിയുന്നു

nh

 സർവേ റിപ്പോർട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് മുന്നിൽ

കൊല്ലം: പത്തനംതിട്ടയുമായി കൊല്ലത്തെ ബന്ധിപ്പിക്കുന്ന ഭരണിക്കാവ് - മുണ്ടക്കയം ദേശീയപാതയുടെ (183 എ) വികസനം യാഥാർത്ഥ്യത്തിലേക്ക്. ഇന്ത്യൻ ഹൈവേ ഇൻസ്റ്റിറ്റ്യൂഷൻസ് പാതയുടെ സർവേ ജോലികൾ പൂർത്തിയാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറി. അലൈൻമെന്റ് തയ്യാറാക്കി ഭൂമി ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് ഇനി മുന്നിലുള്ളത്.

കേന്ദ്ര സർക്കാരിന്റെ ഭാരത്‌മാലാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 116 കിലോ മീറ്റർ ദൂരമുള്ള റോഡ് വികസിപ്പിക്കുന്നത്. ചവറ ടൈറ്റാനിയത്ത് നിന്ന് ആരംഭിച്ച് പത്തനംതിട്ട, എരുമേലി വഴി മുണ്ടക്കയത്തെത്തി തേനി പാതയുമായി സംഗമിക്കുന്നതാണ് പാത. നിലവിൽ ഭരണിക്കാവ് മുതൽ മുണ്ടക്കയം വരെ ദേശീയപാതയായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഭരണിക്കാവ് മുതൽ ടൈറ്റാനിയം വരെ 17 കിലോമീറ്റർ ദൂരം ദേശീയപാതയുടെ ലിങ്ക് റോഡായി വികസിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയുമായി നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. പത്തനംതിട്ട ഇലവുങ്കലിൽ നിന്ന് പമ്പ വരെ 21.6 കിലോമീറ്റർ ദൂരം ലിങ്ക് റോഡും പദ്ധതിയിലുണ്ട്. വികസനം യാഥാർത്ഥ്യമാകുന്നതോടെ കൊല്ലം - ശബരിമല യാത്ര വേഗത്തിലാകും. ഇതിനുപുറമെ കുന്നത്തൂർ, ചവറ മണ്ഡലങ്ങളുടെ വികസനക്കുതിപ്പിനും പ്രയോജനകരമാകും.


ടൈറ്രാനിയം - ഭരണിക്കാവ് റോഡ്;

ഭൂമിയേറ്റെടുക്കൽ തടസമാകും

ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ദേശീയപാതയിൽ നിന്ന് ശബരിമലയിലേക്കുള്ള പ്രധാന റോഡ് എന്ന പരിഗണനയിലാണ് ടൈറ്റാനിയം മുതൽ ഭരണിക്കാവ് വരെയുള്ള റോഡ് വികസനത്തിന് നടപടിയായത്. ഇതിന്റെ ഭാഗമായി ദേശീയപാത കൊല്ലം ഡിവിഷന്റെ നേതൃത്വത്തിൽ ഒരു കൺസൾട്ടന്റ് ഏജൻസി സാദ്ധ്യതാ പഠനം നടത്തി അലൈൻമെന്റ് തയാറാക്കിയിരുന്നു. ഇത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകരിച്ചാൽ റോഡ് വികസനം വേഗത്തിലാകും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി നിർമ്മാണ ചെലവ് വഹിക്കാനാണ് സാദ്ധ്യത.

ഭരണിക്കാവിൽ നിന്ന് ആരംഭിച്ച് ശാസ്താംകോട്ട, കാരാളിമുക്ക്, പടപ്പനാൽ, ചേന്നങ്കരമുക്ക്, പുത്തൻചന്ത വഴി ടൈറ്റാനിയത്തിൽ എത്തിച്ചേരുന്ന റോഡ് ദേശീയപാത 66മായി സംഗമിക്കും. അതേസമയം, റോഡ് വികസനത്തിന് ഭൂമിയേറ്റെടുക്കൽ പ്രധാന തടസമാകാനിടയുണ്ട്. ആഞ്ഞിലിമൂട് മുതൽ ചവറ ടൈറ്റാനിയം വരെ പലയിടത്തും റോഡിന് വീതി വളരെ കുറവാണ്. എട്ട് വർഷം മുമ്പ് നടന്ന റോഡ് വികസനത്തിലും ഈ മേഖലയിലെ പുറമ്പോക്ക് കൈയേറ്റം ഒഴിപ്പിക്കാനായിരുന്നില്ല.

 എൻ.എച്ച് 183 എ: 116 കിലോ മീറ്റർ

 ഭരണിക്കാവ് - ടൈറ്റാനിയം ലിങ്ക് റോഡ്: 17 കിലോ മീറ്റർ

 ഇലവുങ്കൽ - പമ്പ ലിങ്ക് റോഡ് 21.6 കിലോ മീറ്റർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, NH DEVELOPMENT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.