SignIn
Kerala Kaumudi Online
Saturday, 20 April 2024 9.39 AM IST

കുടുംബശ്രീ കുതിക്കുന്നു, ഓൺലൈനിൽ

kudumbasree

 ഓൺലൈനിൽ ബുക്ക് ചെയ്താൽ സാധനങ്ങൾ വീട്ടിലെത്തും

കൊല്ലം: ആമസോണിലും ഫ്ളിപ്കാർട്ടിലും മാത്രമല്ല, കുടുംബശ്രീയുടെ സൈറ്റിലും കയറി ഇനി 'ഓർഡർ' നൽകാം!

നാട്ടിലെ പെണ്ണുങ്ങളുടെ കൂട്ടായ്മയെന്ന് പറഞ്ഞിരുന്നവരെയൊക്കെ അമ്പരിപ്പിച്ച് ഓൺലൈനിൽ കുതിക്കുകയാണ് കുടുംബശ്രീ വനിതകൾ. 'ഉത്സവ്' എന്ന പേരിൽ ആരംഭിച്ച ഓൺലൈൻ ബുക്കിംഗിലൂടെ 805 കുടുംബശ്രീ ഉത്പന്നങ്ങൾ വരെ ബുക്ക് ചെയ്ത് വീട്ടിലെത്തിക്കാം.

10 മുതൽ 40 ശതമാനം വരെ വിലക്കുറവിലാണ് കച്ചവടം. കുടുംബശ്രീയുടെ പോർട്ടലിൽ (kudumbasreebazar.com) കയറി പണമടച്ച് ഓർഡർ ചെയ്താൽ പാഴ്സൽ പോസ്റ്റ്‌ ഓഫീസ് മുഖേന വീട്ടിലെത്തും. ഇതിനായി പോസ്റ്റൽ വകുപ്പും കുടുംബശ്രീയുമായി കരാറിലേർപ്പെട്ടു. അത്തം നാളിൽ ആരംഭിച്ച ബുക്കിംഗ് 30വരെ നീളും. ജില്ലയിൽ 10,000 പേരെ ഓൺലൈൻ ബുക്കിംഗിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം. എല്ലാ വീടുകളിലും കുടുംബശ്രീയുടെ ഒരു ഉത്പന്നം എന്നതാണ് ലക്ഷ്യം.

കൊവിഡിൽ തളർന്ന കുടുംബശ്രീ യൂണിറ്റുകൾക്ക് അതിജീവനത്തിന്റേതായിരുന്നു ഓണക്കാലം. എല്ലാ സി.ഡി.എസ് യൂണിറ്റുകളിലും ഓണച്ചന്ത ഒരുക്കിയിരുന്നു. 50,000 മുതൽ 75,000 രൂപയുടെ വരെ ഉത്പന്നങ്ങൾ ഓരോ ഓണച്ചന്തയിലും വിൽക്കാനായി. ജൈവ പച്ചക്കറികൾ, കുടുംബശ്രീ സംരംഭങ്ങളുടെ ഉത്പന്നങ്ങൾ തുടങ്ങിയവയായിരുന്നു പ്രധാന ഇനങ്ങൾ. കൊവിഡ് ടെസ്റ്റ്‌ പോസിറ്റിവിറ്റി കൂടുതലുള്ള പ്രദേശങ്ങളിൽ ഉത്പന്നങ്ങൾ കിറ്റുകളിലാക്കി വില നിശ്ചയിച്ച് അയൽക്കൂട്ടങ്ങൾ മുഖേന വീടുകളിലെത്തിച്ചു.

.......................................

 805: ഓൺലൈൻ വഴി ബുക്ക് ചെയ്യാവുന്ന ഉത്പന്നങ്ങൾ

 ₹ 1.5 കോടി: ഓണച്ചന്തകളിലൂടെ ലഭിച്ച വരുമാനം

...................................

കച്ചവടം പൊടിപൊടിക്കുന്നു

25 സംരംഭകർ ചേർന്നു കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ആരംഭിച്ച ഓണച്ചന്തയിൽ പ്രതിദിനം 20,000- 25000 രൂപയുടെ വരെ കച്ചവടം നടക്കുന്നുണ്ട്. കൊല്ലം പീരങ്കി മൈതാനിയിൽ ഒരുക്കിയ സപ്ലൈക്കോ ഓണച്ചന്തയിൽ ഏഴ് സ്റ്റാളുകൾ കുടുംബശ്രീയുടേതായിരുന്നു. പുനലൂർ, നെടുമ്പാറ അപ്പാരൽ പാർക്കുകളിൽ നിന്നുള്ള തുണിത്തരങ്ങൾക്ക് നല്ല വില്പന ലഭിച്ചു. സർക്കാരിന്റെ ഓണക്കിറ്റിലേക്ക് കൊല്ലം ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾ 3 ലക്ഷത്തോളം പായ്ക്കറ്റ് ശർക്കര വരട്ടിയതും ഉപ്പേരിയും നൽകി. ഒരു പായ്ക്കറ്റിന് 26 രൂപ നിരക്കിലാണ് നൽകിയത്.

..................................

ഓണം വിപണി കുടുംബശ്രീ യൂണിറ്റുകൾക്ക് വലിയ ആശ്വാസമായി. കൊവിഡിൽ തളർന്നുപോയ സ്ത്രീ കൂട്ടായ്മമകൾക്ക് നല്ല വരുമാനം ലഭിച്ചു. ഓൺലൈൻ വിപണിയും ആകർഷകമായി

വി.ആർ.അജു, കുടുംബശ്രീ ജില്ലാ കോ- ഓർഡിനേറ്റർ

..................................

ഉത്പന്നങ്ങളിൽ ചിലത്

ഇനം, ഉത്സവ് ഓൺലൈൻ വില, എം.ആർ.പി

 നാടൻ നെയ്യ്: 109 (150 ഗ്രാം), 135

 മഞ്ഞൾപ്പൊടി: 37.80 (250 ഗ്രാം), 44

 മല്ലിപ്പൊടി: 14.40 (100 ഗ്രാം), 19

 മുളകുപൊടി: 65 (250 ഗ്രാം), 54

 റവ: 40 (500 ഗ്രാം), 36

 പിരിയൻ മുളക്: 280 (ഒരു കിലോ), 234

 വെളിച്ചെണ്ണ: 221 (ഒരു ലിറ്റർ), 255

എം.ആർ.പിയെക്കാൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, KUDUMBASREE, ONLINE SHOPPING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.