SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.05 PM IST

പച്ച കത്തുന്നതും കാത്ത് പുനലൂർ - ചെങ്കോട്ട പാത

train

 നവീകരണത്തിന് അനുമതി നൽകാതെ അധികൃതർ

കൊല്ലം: പുനലൂർ മുതൽ ചെങ്കോട്ട വരെയുള്ള റെയിൽപ്പാത നവീകരണം അധികൃതരുടെ അനുമതി കാത്ത് കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെ. കൊല്ലം- പുനലൂർ വൈദ്യുതീകരണത്തിന് ശരവേഗമുണ്ടെങ്കിലും തുടർന്നുള്ള ഈ ഭാഗം അവഗണനയിലാണ്.

കൊല്ലം - പുനലൂർ പാതയുടെ വൈദ്യുതീകരണ ജോലികൾ ആരംഭിച്ചത് കഴിഞ്ഞ ജൂൺ അവസാനമാണ്. 2022 മാർച്ചിൽ തീർക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ചെന്നൈ ത്രിമൂർത്തി കൺസ്ട്രക്ഷൻ ഗ്രൂപ്പിനാണ് കരാർ. രണ്ടു മാസം പിന്നിടവേ, 20 ശതമാനം ജോലികൾ പൂർത്തിയായി. വൈദ്യുതി പോസ്റ്റുകൾ സ്ഥാപിക്കുന്ന ജോലികൾ കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം ഭാഗങ്ങളിൽ പുരോഗമിക്കുന്നു. പുനലൂരിൽ 110 കെ.വി സബ്‌സ്റ്റേഷൻ നിർമ്മാണവും നടക്കുന്നുണ്ട്. സ്വിച്ചിംഗ് സ്റ്റേഷനുകളും പുതിയ ഓഫീസുകളും പാത കടന്നുപോകുന്ന സ്ഥലങ്ങളിൽ സ്ഥാപിക്കുന്നുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇതുവരെ കൊവിഡ് തടസമായിട്ടില്ല.

പുനലൂർ - ചെങ്കോട്ട വരെ നവീകരണം നടന്നാൽ മാത്രമേ വൈദ്യുതീകരണത്തിന്റെ പൂർണ പ്രയോജനം ലഭിക്കുകയുള്ളൂ. കൂടുതൽ ട്രെയിനുകൾ കൊല്ലത്ത് നിന്ന് ആരംഭിക്കാനും കഴിയും. തിരുവനന്തപുരം ഡിവിഷനിലെ മെമു ഹബ് കൊല്ലമായതിനാൽ ഇവിടെ അവസാനിക്കുന്ന സർവീസുകൾ പുനലൂർ വഴി ചെങ്കോട്ട വരെ നീട്ടാനുമാകും. തമിഴ്നാട്ടിലെ എല്ലാ പാതകളിലും വൈദ്യുതീകരണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 2023 മാർച്ചോടെ പൂർത്തിയാകുമെന്നാണ് കണക്കുകൂട്ടുന്നത്.

 ₹ 60 കോടി: കൊല്ലം - പുനലൂർ പാതയുടെ വൈദ്യുതീകരണ ചെലവ്

നേട്ടങ്ങൾ

 പാസഞ്ചർ ട്രെയിനുകൾ മെമു സർവീസാക്കി മാറ്റാം

 കൊല്ലത്തെ എൻജിൻ മാറ്റവും സമയനഷ്ടവും ഒഴിവാകും

 ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം 20 വരെയാക്കാം

 ഗുരുവായൂർ - പുനലൂർ എക്സ്പ്രസ് മധുര വരെ നീട്ടാം

പ്രധാന മാറ്റങ്ങൾ

 മധുര- പുനലൂർ എക്സ്പ്രസ് സർക്കുലർ സർവീസാക്കി ചെങ്കോട്ട, രാജപാളയം, ശിവകാശി വഴി മധുരയിലേക്ക് നീട്ടാം

 ചെങ്കോട്ടയിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകളിൽ ചിലത് കൊല്ലത്തേക്കോ തിരുവനന്തപുരത്തേക്കോ നീട്ടാം

വൈദ്യുതീകരിച്ചാൽ പുതിയ ട്രെയിനുകൾ

കൊല്ലം - പുനലൂർ റെയിൽപാതയുടെ വൈദ്യുതീകരണത്തോടൊപ്പം വിരുദ്നഗർ - ചെങ്കോട്ട, തെങ്കാശി - തിരുനെൽവേലി പാതകളുടെയും വൈദ്യുതീകരണം നടക്കുന്നുണ്ട്. പക്ഷെ പുനലൂർ - ചെങ്കോട്ട പാത അവഗണനയിലാണ്. ഈ ഭാഗം വൈദ്യുതീകരിച്ചില്ലെങ്കിൽ പുതിയ ട്രെയിനുകൾ ലഭിക്കില്ല.

കൊല്ലം - പുനലൂർ പാതയുടെ വൈദ്യുതീകരണം പൂർത്തിയായാലും കൊല്ലത്ത് നിന്ന് ചെങ്കോട്ടയിലേക്ക് പോകുന്ന ട്രെയിനുകളിൽ ഡീസൽ എൻജിൻ ഉപയോഗിക്കേണ്ടിവരും. പൂർണമായും കൊല്ലം - ചെങ്കോട്ട - വിരുദ്നഗർ പാതയിൽ ഇലക്ട്രിക് എൻജിൻ ട്രെയിനുകൾ ഓടിക്കണമെങ്കിൽ പുനലൂർ - ചെങ്കോട്ട പാതയുടെ വൈദ്യുതീകരണവും പൂർത്തിയാകണം.

കൊല്ലത്ത് നിന്ന് പുനലൂർ വരെയുള്ള പാത മാത്രം പരിഗണിക്കാതെ ചെങ്കോട്ട വരെ പൂർണമായും വൈദ്യുതീകരിക്കണം. എന്നാൽ മാത്രമേ കൂടുതൽ ട്രെയിൻ സർവീസുകൾ കൊല്ലത്ത് നിന്ന് ഈ പാത വഴി നടത്താനാവൂ

ദീപു, കൊല്ലം - ചെങ്കോട്ട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, RAILWAY TRACK ELECTRIFICATION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.