ചാത്തന്നൂർ: ശ്രീനാരായണഗുരു രചിച്ച സർവമത പ്രാർത്ഥനയായ ദൈവദശകം കേരളത്തിന്റെ ഔദ്യോഗിക പ്രാർത്ഥനയും സ്കൂളുകളിൽ പാഠ്യവിഷയവുമാക്കണമെന്ന് നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ ഒഫ് കേരള സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനമായ സെപ്തംബർ 21ന് കൊല്ലം ശാരദാമഠത്തിന് മുന്നിൽ പ്രഭാതം മുതൽ പ്രദോഷം വരെ ദൈവദശകം ചൊല്ലി ഉപവാസം അനുഷ്ഠിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് കെ.പി. ഹരികൃഷ്ണൻ, സെക്രട്ടറി എച്ച്. സതീശ് ചന്ദ്രബാബു, കൊല്ലം മേഖലാ കൺവീനർ വിനോദ് ബി. സതീശൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |