SignIn
Kerala Kaumudi Online
Friday, 19 April 2024 2.25 AM IST

കള്ളപ്പണിയുടെ കല്ലുപാലം

kollam-thodu
കല്ലുപാലത്തിന് പകരം നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ

 പൈലിംഗ് പോലും പൂർത്തിയാകാതെ പിന്നിട്ടത് രണ്ടുവർഷം

 കരാർ കാലാവധി അവസാനിക്കുന്നത് ഒക്ടോബറിൽ

കൊല്ലം: 'ഒച്ചിഴയുന്നതിന് ഇതിലും വേഗമുണ്ടാകും, ഇത് കള്ളപ്പണി...' വർഷങ്ങൾ പിന്നിട്ടിട്ടും കരയ്ക്കടുക്കാത്ത കല്ലുപാലത്തിന്റെ നിർമ്മാണത്തെക്കുറിച്ച് നഗരവാസികളുടെയും വ്യാപാരികളുടെയും ഇപ്പോഴത്തെ പ്രതികരണമാണിത്. വെറും 22 മീറ്റർ മാത്രം നീളമുള്ള പാലത്തിന്റെ നിർമ്മാണ നടപടികൾ ആരംഭിച്ചിട്ട് രണ്ടുവർഷം പൂർത്തിയാകുകയാണ്. ഇതേവരെ പൈലിംഗ് പോലും പൂർത്തിയാക്കാൻ കരാറുകാർക്ക് കഴിയാത്തത് നാട്ടുകാരോടുള്ള വെല്ലുവിളിയായി മാത്രമേ കാണാൻ കഴിയുകയുള്ളൂ.

നിർമ്മാണ പ്രവർത്തനങ്ങളിൽ കരാറുകാരൻ മനപൂർവം ഉദാസീനത കാട്ടുകയാണെന്ന് ജില്ലാ ഭരണകൂടവും പൊതുമരാമത്ത് വകുപ്പും വിലയിരുത്തിയിരുന്നു. എന്നിട്ടുകൂടി കഴിഞ്ഞ വർഷം ഒക്ടോബറിൽ അവസാനിക്കേണ്ടിയിരുന്ന കരാർ അഞ്ചുതവണ നീട്ടിനൽകി. വീഴ്ചകൾ തുടർന്നിട്ടും കരാറുകാരനോട് സ്ഥലം എം.എൽ.എ അനുഭാവപൂർവമായ സമീപനം സ്വീകരിക്കുന്നതിൽ പൊതുമരാമത്ത് അധികൃതരും വ്യാപാരികരും അമർഷത്തിലാണ്.

കാണാനില്ല, കരാറുകാരനെ

അധികൃതർ താക്കീതുകൾ പലയാവർത്തി നൽകിയിട്ടും കല്ലുപാലത്തിന് പകരം നിർമ്മിക്കുന്ന പുതിയ പാലം പൂർത്തിയാക്കുന്നതിൽ കരാറുകാരൻ അലംഭാവം തുടരുകയാണ്. തിരുവനന്തപുരം ആസ്ഥാനമായ ഹെതർ ഇൻഫ്രാസ്ട്രക്ച്ചറാണ് കരാറുകാർ. ഇവർക്ക് ബഹുനില കെട്ടിടങ്ങൾ നിർമ്മിച്ചുള്ള പരിചയം മാത്രമേയുള്ളുവെന്ന ആക്ഷേപം തുടക്കം മുതലേ ഉയർന്നിരുന്നു. ഇപ്പോഴാകട്ടെ, കരാറുകാരൻ നേരിട്ടെത്താതെ സൂപ്പർവൈസറുടെ നേതൃത്വത്തിലാണ് നിർമ്മാണം നടക്കുന്നത്. ആഴ്ചയിൽ പരമാവധി രണ്ടോ മൂന്നോ ദിവസം മാത്രമാണ് പ്രവൃത്തികൾ നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഇപ്പോൾ നടക്കുന്നത്

1. പടിഞ്ഞാറ് ഭാഗത്തുള്ള തൂണിന്റെ പൈലിംഗ്

2. പൈലിംഗ് പൂർത്തിയാകാൻ ഇനി വേണ്ടത് 20 ദിവസം

3. അതിനുശേഷം കോളം നിറച്ച് പില്ലറുകൾ വാർക്കാൻ 10 ദിവസം

4. ഭാരം വഹിക്കാനുള്ള ശേഷി പരിശോധിക്കാൻ 20 ദിവസം

5. പ്ലാറ്റ്‌ഫോം കെട്ടി കമ്പികൾ നിരത്താൻ 20 ദിവസം

6. കോൺക്രീറ്റിംഗിന് 2 ദിവസം

7. 15 ദിവസത്തിന് ശേഷം ഭാരം വഹിക്കാനുള്ള ശേഷി പരിശോധന 10 ദിവസം

8. കരാർ കാലാവധി അവസാനിക്കാൻ 61 ദിവസം

9. സാധാരണനിലയിൽ നിർമ്മാണം പൂർത്തിയാകാൻ 82 ദിവസം

10. ഇപ്പോഴത്തെ നിലയിൽ പൂർത്തിയാകാൻ വേണ്ടത് 100 ദിവസത്തിലധികം

നിർമ്മാണ നാടകം

2019 സെപ്തംബർ: പഴയപാലം പൊളിച്ചുനീക്കി

2019 ഒക്ടോബർ: നിർമ്മാണം ആരംഭിച്ചു

2020 ഒക്ടോബർ: കരാർ കാലാവധി അവസാനിച്ചു, ഡിസംബർ വരെ നീട്ടി

2020 ഡിസംബർ: പൈലിംഗ് പോലും പൂർത്തിയായില്ല

2021 ജനുവരി 10: അൻപത് ദിവസത്തിനുള്ളിൽ തീർക്കണമെന്ന് നിർദ്ദേശം

2021 മാർച്ച്: ജൂൺ 30 വരെ കാലാവധി നീട്ടി

2021 ജൂൺ 20: ഒക്ടോബർ 31 വരെ വീണ്ടും കരാർ കാലാവധി

'' കമ്പോളത്തിലെ വ്യാപാരം വരെ തടസപ്പെടുത്തി നിർമാണ നാടകം നടത്തുന്ന കരാറുകാർക്കെതിരെ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്. പാലം പണി പൂർത്തീകരിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ വ്യാപാരികൾ നിർബന്ധിതരാകും".

കൊല്ലം കമ്പോളത്തിലെ വ്യാപാരികൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, KALLUPALAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.