SignIn
Kerala Kaumudi Online
Thursday, 28 March 2024 8.06 PM IST

കൈവിടരുത് കരുതൽ

v

കൊല്ലം: ക്വാറന്റൈനിൽ കഴിയുന്നവർ പുറത്ത് കറങ്ങി നടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ ശക്തമായ പരിശോധനകളുമായി പൊലീസും ആരോഗ്യവകുപ്പും രംഗത്ത്. വീടുകളിൽ നിന്ന് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നും മന്ത്റി വീണാ ജോർജ് അറിയിച്ചത്തിനു പിന്നാലെയാണ് പരിശോധന കർശനമാക്കിയത്. കൊവിഡ് ഒന്നാം തരംഗത്തിലേതുപോലെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ കൃത്യമായി ഫോണുകളിൽ ബന്ധപ്പെടും. ആശാപ്രവർത്തകർ, പൊലീസ് വാളണ്ടിയർമാർ എന്നിവരുടെ സഹായത്തോടെ ഗൃഹനിരീക്ഷണത്തിൽ കഴിയുന്നവർ കൃത്യമായി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.

35 ശതമാനത്തോളം പേർക്ക് രോഗം ബാധിക്കുന്നത് വീടുകളിൽ നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്റെപഠനം. വീട്ടിൽ ഒരാൾക്ക് കൊവിഡ് പോസിറ്റീവായാൽ ആ വീട്ടിലെ എല്ലാവരും രോഗബാധിതരാകുന്ന അവസ്ഥയാണ്. അതിവ്യാപന ശേഷിയുള്ള ഡെൽ​റ്റാവകഭേദവും തീവ്ര മൂന്നാംതരംഗം മുന്നിലുള്ളതും കണക്കിലെടുത്ത് ജാഗ്രത കൈവിടാതെ കരുതലുണ്ടാകണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.

ഇക്കാര്യങ്ങൾ മറക്കരുത്

01. ഹോം ക്വാറന്റൈനിൽ കഴിയുന്നവർ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല

02. വീട്ടിലുള്ള ആർക്കെങ്കിലും പോസിറ്റീവായാൽ എല്ലാവരും ഇരട്ടമാസ്‌ക് ധരിക്കണം

03. രോഗി ഉപയോഗിച്ച പാത്രങ്ങളോ സാധനങ്ങളോ മ​റ്റാരും ഉപയോഗിക്കരുത്

04. ബാത്ത് അ​റ്റാച്ച്ഡ് ആയതും വായുസഞ്ചാരമുള്ളതുമായ മുറിയിൽ കഴിയണം

05. സൗകര്യമില്ലാത്തവർക്ക് ഡൊമിസിലിയറി കെയർ സെന്ററുകൾ ലഭ്യമാണ്

06. പോസിറ്റീവായിരിക്കുമ്പോൾ സന്ദർശകരെ പൂർണമായും ഒഴിവാക്കണം

07. രോഗീ പരിചണം നടത്തുന്നവർ നിർബന്ധമായും എൻ 95 മാസ്‌ക് ധരിക്കണം

08. ആഹാര സാധനങ്ങൾ, ടിവി റിമോട്ട്, ഫോൺ തുടങ്ങിയവ പങ്കുവയ്ക്കാൻ പാടില്ല
09. ഫ്രിഡ്ജിൽ വച്ച തണുത്ത വെള്ളവും മറ്റ് ഭക്ഷണ പദാർത്ഥങ്ങളും ഒഴിവാക്കണം

10. ചൂടുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണ പദാർത്ഥങ്ങളാണ് കഴിക്കേണ്ടത്

സ്വയം നിരീക്ഷണം ആവശ്യം

വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പൾസ് ഓക്‌സീമീ​റ്റർ ഉപയോഗിച്ച് ദിവസവും രക്തത്തിലെ ഓക്‌സിജന്റെ അളവ് നോക്കണം. സാധാരണ ഒരാളുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് 96ന് മുകളിലായിരിക്കും. ഓക്‌സിജന്റെ അളവ് 94ൽ കുറവായാലും നാഡിമിടിപ്പ് 90ന് മുകളിലായാലും ആരോഗ്യ പ്രവർത്തകരെ അറിയിക്കണം.

ശ്വാസംമുട്ടൽ, നെഞ്ചുവേദന, നെഞ്ചിടിപ്പ്, ക്ഷീണം, അമിതമായ ഉറക്കം, കഫത്തിൽ രക്തത്തിന്റെ അംശംകാണുക, തീവ്രമായ പനി, ബോധക്ഷയം തുടങ്ങിയവയുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണം.

അത്യാവശ്യഘട്ടത്തിൽ വിളിക്കാം

ദിശ: 104, 1056

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.