SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.14 PM IST

ഓണക്കിറ്റ് കിട്ടാതെ ഒരുപാടുപേർ

onam-kit

 വിതരണം നാളെ അവസാനിക്കും

കൊല്ലം: റേഷൻ കടകൾ വഴിയുള്ള ഓണക്കിറ്റ് വിതരണം നാളെ അവസാനിക്കാനിരിക്കെ ജില്ലയിൽ ഇനിയും കിറ്റ് കിട്ടാനുള്ളത് 81,408 പേർക്ക്. കിറ്റ് സ്റ്റോക്കില്ലാത്തതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ കടകളിലെത്തിയവർ നിരാശരായി.

ഓണത്തിന് മുമ്പ് നൽകിയ കിറ്റ് മൊത്തം വിതരണം ചെയ്യാതിരുന്ന റേഷൻകടകളിൽ ആകെ കാർഡ് ഉടമകളുടെ എണ്ണത്തിന്റെ 90 ശതമാനം കിറ്റുകൾ മാത്രമാണ് ഓണക്കാലത്ത് എത്തിച്ചത്. എന്നാൽ ഓണം പ്രമാണിച്ച് ഇത്തവണ കൂടുതൽ ആളുകൾ കിറ്റ് വാങ്ങാനെത്തിയിരുന്നു. പോർട്ടബിലിറ്റി സംവിധാനം ഉപയോഗിച്ച് കിറ്റ് വാങ്ങിയവരുടെ എണ്ണവും ഇത്തവണ കൂടുതലാണ്. സ്റ്റോക്ക് ഇല്ലാത്തതിനാൽ ഇന്നും നാളെയും കാര്യമായി കിറ്റ് വിതരണം നടക്കാനും സാദ്ധ്യതയില്ല. അതിനാൽ കിറ്റ് വിതരണത്തിന്റെ സമയപരിധി ഒരാഴ്ച കൂടി നീട്ടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മുൻഗണനേതര സബ്സിഡി രഹിത വിഭാഗക്കാരാണ് കിറ്റ് കിട്ടാനുള്ളവരിൽ ഏറെയും.

ആകെ കാർഡ് ഉടമകൾ: 7,68,809

കിറ്റ് കൈപ്പറ്റിയവർ: 6,87,401

 റേഷൻ കാർഡ് വിഭാഗങ്ങൾ, കാർഡ് ഉടമകൾ, കിറ്റ് കൈപ്പറ്റിയവർ

എ.എ.വൈ: 47,797- 38,809

മുൻഗണന: 2,97,910- 2.86,320

മുൻഗണനേതര സബ്സിഡി: 2,01,383- 1,84,588

മുൻഗണനേതര സബ്സിഡി രഹിതർ: 2,21,719- 1,87,684

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, ONAM KIT DISTRIBUTION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.