SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.59 PM IST

വിരൽത്തുമ്പിലൂടെ സർട്ടിഫിക്കറ്റുകൾ വീട്ടിലേക്ക്

f

പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാകുന്ന സിറ്റിസൺ പോർട്ടൽ നിലവിൽ വന്നു

കൊല്ലം: ഗ്രാമപഞ്ചായത്തുകളിൽ നിന്നു ലഭിക്കേണ്ട സേവനങ്ങൾക്ക് ഓഫീസിലോ അക്ഷയ കേന്ദ്രങ്ങളിലോ കാത്തു നിൽക്കാതെ വീട്ടിലിരുന്ന് 'വിരൽത്തുമ്പു'കൊണ്ട് സാധിക്കാൻ സൗകര്യമൊരുക്കുന്ന 'സിറ്റിസൺ പോർട്ടൽ' നിലവിൽ വന്നു.മൊബൈലിലൂടെയോ കമ്പ്യൂട്ടറിലൂടെയോ ലോഗിൻ ചെയ്ത് അപേക്ഷ അയയ്ക്കാനും പണം അടയ്ക്കാനും കഴിയും. സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനും നിഷ്പ്രയാസം സാധിക്കും.

പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച അതിനൂതന സോഫ്‌​റ്റ് വെയർ അപ്ലിക്കേഷനായ സംയോജിത പ്രാദേശിക ഭരണ മാനേജ്‌മെന്റ് സമ്പ്രദായത്തിന്റെ (ഐ.എൽ.ജി.എം.എസ്) ഭാഗമായാണ് പ്രത്യേകം തയ്യാറാക്കിയ സി​റ്റിസൺ പോർട്ടൽ നിലവിൽ വന്നത്. എല്ലാ സർട്ടിഫിക്ക​റ്റുകളും സമയബന്ധിതമായി ഓൺലൈനിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സോഫ്റ്റ് വെയർ വികസിപ്പിച്ചത്. സോഫ്‌റ്റ് വെയറിൽ രജിസ്​റ്റർ ചെയ്ത ലോഗിനിലൂടെ 213 സേവനങ്ങൾക്കായി ഓൺലൈനിൽ അപേക്ഷിക്കാനും ഓൺലൈൻ പണമിടപാട് നടത്താനും പൊതുജനങ്ങൾക്ക് സാധിക്കും. നേരത്തെ ഈ സോഫ്റ്റ് വെയർ നിലവിലുണ്ടായിരുന്നെങ്കിലും പൊതുജനങ്ങൾക്ക് ലോഗിൻ ചെയ്ത് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല.

പ്രധാന ഓൺലൈൻ സേവനങ്ങൾ

01. ജനന, മരണ, വിവാഹ രജിസ്‌ട്രേഷൻ

02. വിവിധ സർട്ടിഫിക്കറ്റുകൾ

03. സാമൂഹ്യസുരക്ഷാ പെൻഷൻ അപേക്ഷ

04. സാമൂഹിക സുരക്ഷാ സ്‌കീം

05. ലൈസൻസ്, പെർമിറ്റുകൾ

06. കെട്ടിട നികുതി

07. മറ്റ് നികുതികൾ

08. വിവരാവകാശം

09. നിയമ സഹായം

10. പൊതുസുരക്ഷ

11. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

12. ഭരണനിർവഹണം

13. ഇ ടെൻഡറുകൾ

ലഭ്യമാകുന്ന വിധം

 ഐ.എൽ.ജി.എം.എസ് എന്ന് ഓൺലൈനിൽ ടൈപ്പ് ചെയ്യുക

 സൈറ്റ് ലഭ്യമായാൽ ഭാഷ തിരഞ്ഞെടുക്കുക (മലയാളം/ ഇംഗ്ലീഷ് )

 ഇ ആപ്ളിക്കേഷൻ ഐക്കൺ ക്ലിക്ക് ചെയ്യുക

 പേര്, പാസ് വേർഡ് എന്നിവ നൽകി രജിസ്റ്റർ ചെയ്യുക

 കാപ്ച അല്ലെങ്കിൽ കോഡ് നൽകുക

 ആവശ്യമുള്ള സേവനം തിരഞ്ഞെടുക്കുക

 നിശ്ചിത ഫോമിൽ അപേക്ഷ നൽകുക

 സേവനം/ സർട്ടിഫിക്കറ്റ് ലഭ്യമാകുന്ന തീയതി സന്ദേശം ലഭിക്കും

 നേരത്തെയുള്ള പേര് ഉപയോഗിച്ച് ലോഗിൻ ചെയ്ത് സേവനം ലഭ്യമാക്കാം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.