പത്തനാപുരം: തിരുവനന്തപുരത്തു നടന്ന കേരള യൂണിവേഴ്സിറ്റി അത് ലറ്റിക് മീറ്റിൽ അഞ്ച് സ്വർണ മെഡലുകൾ നേടി നാടിന് അഭിമാനമായിരിക്കുകയാണ് സഹോദരങ്ങളായ അജ്മിയും ഫാത്തിമയും. വീട്ടിലെ പ്രാരാബ്ദ്ധങ്ങൾക്കിടെയാണ് കഠിന പ്രയത്നത്തിലൂടെ ഇവർ നേട്ടം കൊയ്തത്.
പത്തനാപുരം നടുമുരുപ്പ് കുമ്പിക്കൽ അജ്മി മൻസിലിൽ യൂസഫ് - സഫീന ബീഗം ദമ്പതികളുടെ മക്കളാണ് ഇരുവരും.
പുനലൂർ എസ്.എൻ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് അജ്മി. ഫാത്തിമ ഒന്നാംവർഷ വിദ്യാർത്ഥിനിയും. ഓട്ടം, ഹൈജമ്പ്, ലോംഗ് ജമ്പ് ഇനങ്ങളിലാണ് മത്സരിച്ചത്. കൂലിപ്പണിക്കാരനാണ് യൂസഫ്. മക്കൾക്ക് ഒരു പരിശീലകനെ ഏർപ്പെടുത്താനുള്ള സാമ്പത്തിക ശേഷിയൊന്നുമില്ല. അത്ലറ്റിക്സിനോടുള്ള മക്കളുടെ ആഗ്രഹം കണ്ടില്ലെന്നു നടിക്കാനുമാവുന്നില്ല. ഏതുനിമിഷവും തകർന്നു വീഴാവുന്ന വീട്ടിലാണ് താമസം. അടച്ചുറപ്പുള്ളൊരു വീട് തങ്ങളുടെ സ്വപ്നങ്ങളിലൊന്നാണെന്ന് അജ്മിയും ഫാത്തിമയും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |