കൊല്ലം: സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റിന്റെ (കിക്മ) 2021 - 23 വർഷത്തെ എം.ബി.എ (ഫുൾടൈം) ബാച്ചിലേക്കുള്ള കൊട്ടാരക്കര അവന്നൂർ കോ ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിൽ 10ന് രാവിലെ 10 മുതൽ സ്പോട്ട് അഡ്മിഷൻ നടക്കും. ബിരുദത്തിന് 50 ശതമാനം മാർക്കും കെ - മാറ്റ്, സീമാറ്റ്/കാറ്റ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
സഹ. ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ട്. എസ്.സി./ എസ്.ടി വിഭാഗങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനൂകൂല്യം ലഭിക്കും. ബിരുദം അവസാന വർഷ പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി പങ്കെടുക്കാം. ഫോൺ: 9288130094, 8547618290.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |