കൊല്ലം: തിരുവനന്തപുരം എസ്.എം.വി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന പാർട്ടടൈം കഥാപ്രസംഗ സായാഹ്ന കോഴ്സിലേക്ക് 2021-22 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി പാസായിരിക്കണം. ഗാനഭൂഷണം പാസായവർക്കും ബിരുദധാരികൾക്കും മുൻഗണന ഉണ്ടായിരിക്കും. പ്രായപരിധിയില്ല. എല്ലാദിവസവും വൈകിട്ട് 3.45 മുതൽ 6.45 വരെയാണ് പരിശീലനം. കൊവിഡ് പശ്ചാത്തലത്തിൽ സ്കൂൾ തുറക്കുന്നത് വരെ ഓൺലൈൻ ക്ലാസായിരിക്കും. വിശദ വിവരങ്ങൾക്ക്: 0471 2330395, 9446704503, 6282801893.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |