SignIn
Kerala Kaumudi Online
Saturday, 20 April 2024 3.02 AM IST

കുഴപ്പക്കാരായ പൊലീസുകാർ ജില്ലയ്ക്ക് പുറത്തേക്ക് !

criminal

 11 ഉദ്യോഗസ്ഥരെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റി

കൊല്ലം: കൈക്കൂലി, സ്വഭാവദൂഷ്യം, ക്രിമിനലുകളുമായി രഹസ്യബന്ധം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയ ജില്ലയിലെ 11 പൊലീസുകാർക്ക് സ്ഥലംമാറ്റം. കൊല്ലം സിറ്റി പരിധിയിലെ ആറും റൂറലിലെ അഞ്ചും പൊലീസുകാരെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ഇടുക്കിയിലേക്ക് സ്ഥലംമാറ്റി ദക്ഷിണ മേഖല ഐ.ജി ഹർഷിത അട്ടല്ലൂരി ഉത്തരവിറക്കിയത്.

പൊതുജനങ്ങളിൽ നിന്ന് ഉയർന്ന പരാതികൾക്ക് പുറമേ, സ്പെഷ്യൽ ബ്രാഞ്ചിന്റെയും ഇന്റലിജന്റ്സിന്റെയും നിരീക്ഷണത്തിൽ കുടുങ്ങിയവർക്കെതിരെയാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും ഗ്രേഡ് എസ്.ഐമാരാണ്. പരാതികൾ ഒത്തുതീർപ്പാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടു, പ്രതികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ചിലർക്ക് നേരെ ഉയർന്നിട്ടുള്ളത്.

പരവൂർ സ്റ്റേഷനിലെ രണ്ടും ചാത്തന്നൂർ, കരുനാഗപ്പള്ളി, കണ്ണനല്ലൂർ, ഓച്ചിറ, കടയ്ക്കൽ, ചിതറ, തെന്മല, ഈസ്റ്റ് കല്ലട, ചടയമംഗംലം എന്നിവിടങ്ങളിലെ ഓരോ പൊലീസുകാർക്കുമാണ് സ്ഥലം മാറ്റം. നേരത്തെ ജില്ലാ പൊലീസ് മേധാവിമാർ ഇവർക്കെതിരെ പ്രാഥമിക നടപടി സ്വീകരിക്കുകയും ജോലി ചെയ്തിരുന്ന സ്റ്റേഷനിൽ നിന്ന് മറ്റ് സബ് ഡിവിഷനുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, KERALA POLICE, TRANSFER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.