പരവൂർ: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ കൺവെൻഷൻ 30ന് സംഘടിപ്പിക്കാൻ ജില്ലാ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. രാവിലെ 11ന് ഡി.സി.സി ഓഫീസിൽ ചേരുന്ന കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി നിയോജക മണ്ഡലം കൺവെൻഷനുകളും പോഷക സംഘടനകളുടെ ജില്ലാതല കൺവെൻഷനുകളും സംഘടിപ്പിക്കും.
ഓൺലൈൻ യോഗത്തിൽ വേദി ജില്ലാ ചെയർമാൻ ബാബുക്കുട്ടൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ചെറാശേരി കൃഷ്ണകുമാർ, ശൂരനാട് രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി പരവൂർ മോഹൻദാസ്, ട്രഷറർ ചെറാശേരി പത്മകുമാർ, വൈസ് പ്രസിഡന്റ് ബ്രഹ്മദാസ്, പ്രവാസി വേദി ജില്ലാ ചെയർമാൻ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |