SignIn
Kerala Kaumudi Online
Thursday, 25 April 2024 3.49 AM IST

കാത്തിരിപ്പിനൊടുവിൽ കൊല്ലത്തും പിന്നാക്ക വികസന വകുപ്പ് ഓഫീസ്

c

കൊല്ലം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പിന്നാക്ക വികസന വകുപ്പിന്റെ മേഖല ഓഫീസിന് കൊല്ലത്ത് ഇടമായി. എസ്.എൻ കോളേജ് ജംഗ്ഷനിലെ ശ്രീനാരായണ സാംസ്കാരിക സമിതി ഹാളിൽ തുടങ്ങുന്ന ഓഫീസ് പ്രവർത്തനം വ്യാഴാഴ്ച രാവിലെ 11ന് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ ഫെബ്രുവരിയിലാണ് പാലക്കാട്, കൊല്ലം എന്നിവിടങ്ങളിൽ പിന്നാക്ക വികസന വകുപ്പിന് മേഖല ഓഫീസുകൾ അനുവദിച്ച് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടത്. വകുപ്പ് ആവശ്യപ്പെട്ടിട്ടും ഓഫീസിന് സ്ഥലസൗകര്യം ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം ആത്മാർത്ഥമായി ശ്രമിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചതിനൊപ്പം കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് കമ്മിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. ഷേണാജി നിവേദനവും നൽകിയതോടെ ഓഫീസ് കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഇതിനിടെ, സർക്കാർ ഏറ്റെടുത്ത വൈ.എം.സി.എയിൽ സ്ഥലം അനുവദിച്ചെങ്കിലും നിയമതടസങ്ങൾ കാരണം ഓഫീസ് തുടങ്ങാനായില്ല. തുടർന്നാണ് ശ്രീനാരായണ സാംസ്കാരിക സമിതി ഹാളിൽ ഓഫീസ് ആരംഭിക്കാൻ തീരുമാനമായത്. ജില്ലാ കോടതി സമുച്ചയം വരുന്നതോടെ കളക്ടറേറ്റിലേക്ക് ഓഫീസ് മാറ്രിയേക്കും.

12 പദ്ധതികൾ

വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ ഉൾപ്പെടെ 12 പദ്ധതികൾ വകുപ്പ് ഇപ്പോൾ നടപ്പാക്കുന്നുണ്ട്. ഈ അനുകൂല്യങ്ങൾക്കായി കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലേക്കുള്ള അപേക്ഷകളുടെ വിതരണം, സ്വീകരിക്കൽ, പരിശോധന, ആനുകൂല്യ വിതരണം എന്നിവ കൊല്ലത്തെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കും. ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പടെ നാല് ജീവനക്കാർ കൊല്ലത്തെ ഓഫീസിൽ ഉണ്ടാകും. ഉദ്ഘാടന ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ വകുപ്പിന്റെ വിവിധ ആനുകൂല്യങ്ങൾ മന്ത്രി ജെ. ചിഞ്ചുറാണി വിതരണം ചെയ്യും.

വകുപ്പ് ആരംഭിച്ചത് 2011ൽ

2011ൽ ആരംഭിച്ച വകുപ്പിന് നിലവിൽ തിരുവനന്തപുരത്ത് ഹെഡ് ഓഫീസും എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മേഖലാ ഓഫീസും മാത്രമാണുള്ളത്. ഹെഡ് ഓഫീസിൽ ഭരണമേൽനോട്ടം മാത്രമാണുള്ളത്. വിവിധ പദ്ധതികളുടെ അപേക്ഷകൾ സ്വീകരിക്കുന്നതും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതുമെല്ലാം മേഖല ഓഫീസുകളിലാണ്. അതിനാൽ തിരുവനന്തപുരം അടക്കമുള്ള ഏഴ് തെക്കൻ ജില്ലകളിലുള്ളവർ അപേക്ഷ നൽകാനും തുടർ കാര്യങ്ങൾക്കുമായി എറുണാകുളത്ത് പോകേണ്ട അവസ്ഥയാണ്. കൊല്ലത്ത് മേഖല ഓഫീസ് തുടങ്ങുന്നതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും.

പിന്നാക്ക വികസന വകുപ്പിന്റെ മേഖല ഓഫീസ് കൊല്ലത്ത് ആരംഭിച്ചതിൽ ഏറെ അഭിമാനമുണ്ട്. ഈ ആവശ്യം ഉന്നയിച്ച് ഏറെക്കാലമായി സമര രംഗത്തായിരുന്നു

അഡ്വ. എസ്. ഷേണാജി (കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് കമ്മിറ്റി ജില്ല ചെയർമാൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.