കൊല്ലം: ബിവറേജസ് ഷോപ്പിനടുത്തെത്തുമ്പോൾ ഒരു 'ചെറുത് ' വാങ്ങാൻ ആഗ്രഹം തോന്നുകയും കൈയിൽ വേണ്ടത്ര കാശും അടുത്തെങ്ങും എ.ടി.എമ്മും ഇല്ലാതെ വരികയും ചെയ്യുമ്പോഴുണ്ടാവുന്ന ധർമ്മസങ്കടത്തിന് ബിവറേജസ് അധികൃതർ തന്നെ പരിഹാരം കണ്ടെത്തി. ആവശ്യപ്പെടുന്ന ബ്രാൻഡ് ഇല്ലെന്ന് ഷോപ്പുകാർ പറയുന്നത് കള്ളമാണോ എന്നറിയാനും വഴിയൊരുങ്ങി.
ആശ്രാമത്തെ ഔട്ട്ലെറ്റിലാണ് ഓൺലൈൻ സേവനം സജ്ജീകരിച്ചിരിക്കുന്നത്. www. booking.ksbc.co.in എന്ന ലിങ്ക് വഴി ഇഷ്ടമദ്യം ബുക്ക് ചെയ്യാം. മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്യുമ്പോൾ ഒ.ടി.പി ലഭിക്കും. ഈ ഒ.ടി.പി ഉപയോഗിച്ച് സൈറ്റിൽ കയറി മദ്യം തിരഞ്ഞെടുത്ത ശേഷം പണം അടയ്ക്കാം. പണം അടച്ച് കഴിയുമ്പോൾ റഫറൻസ് നമ്പരും മദ്യം വാങ്ങേണ്ട സമയവും അടങ്ങുന്ന സന്ദേശം മൊബൈലിൽ എത്തും. ഈ സന്ദേശവുമായി ഔട്ട്ലെറ്റിൽ എത്തിയാൽ മദ്യം ലഭിക്കും. ബാക്കിത്തുക ചെറുതാണെങ്കിൽ കിട്ടാറില്ലെന്ന പരാതിക്കും ഇതോടെ പരിഹാരമാവും. ഓൺലൈൻ ഇടപാടിനെക്കുറിച്ച് എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ ksbc.help@gmail.com എന്ന ഇ.മെയിൽ വഴി ബോധിപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |