കൊല്ലം: ഫാത്തിമ മാത നാഷണൽ ഓട്ടോണമസ് കോളേജിൽ ബിരുദ കോഴ്സുകളിൽ പട്ടികജാതി / വർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിൽ എയ്ഡഡ് വിഭാഗത്തിൽ മാത്സ്, ഫിസിക്സ്, കെമിസ്ട്രി, പോളിമർ കെമിസ്ട്രി, ബോട്ടണി, സുവോളജി, ജിയോളജി, ഇക്കണോമിക്സ്, ഇംഗ്ലീഷ്, കൊമേഴ്സ് വിഷയങ്ങളിലും, സെൽഫ് ഫിനാൻസ് വിഭാഗത്തിൽ ഇംഗ്ലീഷ്, ബികോം കോ-ഓപ്പറേഷൻ, ബി കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.സി.എഎന്നീ വിഷയങ്ങളിലും ഏതാനും ഒഴിവുണ്ട്. ഫാത്തി മാത നാഷണൽ ഓട്ടോണമസ്
കോളേജിൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള എസ്.സി/എസ്.ടി വിദ്യാർത്ഥികൾ 18ന് രാവിലെ 10ന്
അസൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |