SignIn
Kerala Kaumudi Online
Saturday, 20 April 2024 5.25 AM IST

ജില്ലാതല സിവിൽ സർവീസ് ടൂർണമെന്റ്

v

കൊല്ലം: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 2021ലെ ജില്ലാതല സിവിൽ സർവീസ് ടൂർണമെന്റ് 28ന് രാവിലെ 9.30 മുതൽ കൊല്ലം നഗരത്തിലെ വിവിധ സ്റ്റേഡിയങ്ങളിൽ നടത്തും. അത്‌ലറ്റിക്‌സ്, ബാഡ്മിന്റൺ (ഷട്ടിൽ), ഫുട്‌ബാൾ, ടേബിൾ ടെന്നീസ്, നീന്തൽ, വോളീബാൾ (പുരുഷ / വനിത), ബാസ്‌ക്കറ്റ്‌ ബാൾ, ക്രിക്കറ്റ്, പവർലിഫ്ടിംഗ്, റസലിംഗ് (പുരുഷ / വനിത), വെയ്റ്റ് ലിഫ്ടിംഗ് ആൻഡ് ബെസ്റ്റ് ഫിസിക്, ലോൺ ടെന്നീസ്, കബഡി (പുരുഷ / വനിത), ചെസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സിവിൽ സർവീസ് ടൂർണമെന്റിൽ പങ്കെടുക്കും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ജില്ലയിലെ സർക്കാർ ജീവനക്കാർ വകുപ്പ് മേലധികാരികൾ സാക്ഷ്യപ്പെടുത്തിയതും കളിയിനങ്ങൾ വ്യക്തമാക്കുന്നതുമായ നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ 25ന് വൈകിട്ട് 4ന് മുമ്പ് സെക്രട്ടറി, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, എൽ.ബി.എസ് സ്റ്റേഡിയം, കന്റോൺമെന്റ്, കൊല്ലം 691001 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0474 2746720.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.