SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.42 PM IST

ഡെങ്കിപ്പനി,​ കരുതൽ വേണം

v

കൊല്ലം കോർപ്പറേഷൻ, കരുനാഗപ്പള്ളി, കിഴക്കൻ മേഖല എന്നിവിടങ്ങളിൽ 'ഡെൻവ് 2' വകഭേദം


കൊല്ലം: ഡെങ്കിപ്പനിക്ക് കാരണമാകുന്ന വൈറസിന്റെ അപകടകരമായ വകഭേദമായ 'ഡെൻവ് 2' ജില്ലയിൽ കണ്ടെത്തി. കൊല്ലം കോർപ്പറേഷൻ, കരുനാഗപ്പള്ളി, ജില്ലയുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിലാണ് വകഭേദം കണ്ടെത്തിയത്. ഡെങ്കിപ്പനി വൈറസിന്റെ ഒന്നാം വകഭേദം ബാധിച്ചവർക്ക് രണ്ടാം വകഭേദമായ ഡെൻവ് പിടിപെട്ടാൽ മരണസാദ്ധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ രോഗബാധയുണ്ടായാൽ അടിയന്തര ചികിത്സ തേടണം. കൊതുകിന്റെ ജീവചക്രം പൂർത്തിയാകുന്നത് തടയാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ 'ബ്രെക്ക് ദ സൈക്കിൾ' കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കൂത്താടി നശീകരണ പൊടി ലഭ്യമാക്കിയിട്ടുണ്ട്. കൊതുക് തീനി മത്സ്യങ്ങൾ, കൊതുകിനെ തടയുന്ന മരുന്ന് പുരട്ടിയ വലകൾ എന്നിവയും ജനങ്ങൾക്ക് വിതരണം ചെയ്യും.

ശ്രദ്ധിക്കണം

01. ടാർപോളിൻ, പ്ലാസ്​റ്റിക് മാലിന്യം, വീടുകളുടെ ഉള്ളിൽ വളർത്തുന്ന മണിപ്ലാന്റ് പോലെയുള്ള ചെടികൾ എന്നിവിടങ്ങളിൽ തങ്ങുന്ന വെള്ളം കൊതുകിന്റെ ഉറവിടമാകുന്നത് തടയണം

02. ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിൽ പകർച്ചാസാദ്ധ്യത വളരെ കൂടുതലാണ്
03. വീടും പരിസരവും മാലിന്യ മുക്തമാക്കണം. വെള്ളം കെട്ടി നിറുത്താൻ പാടില്ല

04. പൊതു സ്ഥലങ്ങൾ, ഓഫീസുകൾ എന്നിവിടങ്ങൾ ആഴ്ചയിലൊരിക്കൽ ശുചിയാക്കി ഉറവിടനശീകരണം നടത്തണം

ലക്ഷണങ്ങൾ

 തലവേദന

 പനി,​ കടുത്ത ക്ഷീണം

 മാംസപേശികളിൽ വേദന

 നടുവേദന

 കണ്ണിന് പിറകിൽ വേദന

 കഫമില്ലാത്ത ചുമ

 മോണകളിൽ നിന്ന് രക്തസ്രാവം

 ആർത്തവകാലത്ത് അമിത രക്തസ്രാവം

 ശരീരത്ത് രക്തം ചതഞ്ഞ പോലുള്ള അടയാളം

 മൂക്ക്,​ പല്ല് എന്നിവിടങ്ങളിൽ നിന്ന് രക്തമൊഴുക്ക്

 മലത്തിനൊപ്പം രക്തം പോവൽ

ഡെങ്കിപ്പനി ബാധ ആവർത്തിക്കുന്നത് അപകടകരമാണ്. ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കണം.

ഡോ. ആർ. ശ്രീലത, ജില്ലാ മെഡിക്കൽ ഓഫീസർ

ഹരിത കേരള ശുചിത്വ മിഷനുകൾ, കുടുംബശ്രീ എന്നിവയുടെ സഹകരണം ഉറപ്പാക്കി ശുചീകരണ,​ പ്രതിരോധ നടപടികൾ കൈക്കൊള്ളണം. കൊവിഡ് പ്രതിരോധത്തിനൊപ്പം ഡെങ്കിപ്പനി ജാഗ്രതയും വേണം

അഫ്‌സാന പർവീൺ, ജില്ലാ കളക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.