SignIn
Kerala Kaumudi Online
Thursday, 25 April 2024 11.54 AM IST

ആനവണ്ടിയിൽ ആഡംബര ടൂർ

d

കൊല്ലത്ത് നിന്ന് ഗവി, കുമളി ടൂർ പാക്കേജുകൾ ആലോചനയിൽ

കൊല്ലം: വരുമാനം വർദ്ധിപ്പിക്കാൻ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ടൂറിസ്റ്റ് സർവീസുകൾ ആരംഭിക്കാനുള്ള ആലോചനയിൽ കെ.എസ്.ആർ.ടി.സി. കൊല്ലം ഡിപ്പോയിൽ നിന്ന് പത്തനംത്തിട്ടയിലെ ഗവി, ഇടുക്കിയിലെ കുമളി, തിരുവനന്തപുരത്തെ പൊന്മുടി,​ ജില്ലയുടെ കിഴക്കൻ മേഖലയിലെ തെന്മല എന്നിവിടങ്ങളിലേക്കുള്ള പ്രത്യേക സർവീസുകളാണ് ആലോചനയിലുള്ളത്.

മാസത്തിൽ ഒരു ഞായറാഴ്ചയോ ഒന്നിലധികം അവധി ദിവസങ്ങൾ ഒരുമിച്ച് വരുന്ന ദിവസങ്ങളിലോ ആകും സർവീസ്. താമസസൗകര്യം, ഭക്ഷണം എന്നിവ ഉൾപ്പടെയുള്ള പാക്കേജുകൾ നൽകിയാവും സഞ്ചാരികളെ ആകർഷിക്കുക. ഇതിനുമുന്നോടിയായി ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കുന്നതിന് നിയോഗിച്ച മാർക്കറ്റിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലാടൂറിസം പ്രൊമോഷൻ കൗൺസിലുമായി പ്രാഥമികചർച്ച നടത്തി. ചീഫ് ഓഫീസിൽ നിന്നാകും സർവീസിന്റെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക.

രണ്ട് മാസത്തിനുള്ളിൽ ആദ്യ സർവീസ്

കൊല്ലം ഡിപ്പോയിൽ നിന്ന് ആദ്യം ആരംഭിക്കുന്ന സർവീസ് വിജയകരമായാൽ മറ്റ് ഡിപ്പോകളിൽ നിന്നും തുടങ്ങും. ഇത്തരം സർവീസുകളിൽ മറ്റ് യാത്രക്കാരെ പ്രവേശിപ്പിക്കില്ല. രണ്ട് മാസത്തിനുള്ളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ സർവീസ് നടത്താനാണ് ആലോചന. സ്വകാര്യ ഏജൻസികളുടേതിനെക്കാൾ ചെലവ് കുറഞ്ഞതും ആകർഷകവുമായ പാക്കേജ് തയ്യാറാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഓൺലൈൻ ബുക്കിംഗ് സംവിധാനം ഒരുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സിയുടെ പക്കൽ ഇപ്പോഴുള്ള ഏറ്രവും മികച്ച ബസുകളാകും ഈ സർവീസുകൾക്ക് ഉപയോഗിക്കുക.

തീർത്ഥാടന പാക്കേജ്

കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് സ്ത്രീകൾക്ക് മാത്രമായി തീർത്ഥാടന സർവീസ് ആരംഭിക്കുന്നതും ചീഫ് ഓഫീസിന്റെ പരിഗണനയിലാണ്. ഗുരുവായൂർ, ചോറ്റാനിക്കര തുടങ്ങിയ പ്രധാനപ്പെട്ട ക്ഷേത്രങ്ങളാണ് ഈ സർവീസിൽ ആലോചനയിലുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.