SignIn
Kerala Kaumudi Online
Thursday, 25 April 2024 3.25 AM IST

കൊവിഡ് മരണ സർട്ടിഫിക്കറ്റ്: നടപടികൾ ഇനി സുഗമം

v

കൊല്ലം: കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ ഐ.സി.എം.ആർ അംഗീകരിച്ച മരണസർട്ടിഫിക്കറ്റ് ഇനിമുതൽ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. https://covid19.kerala.gov.in/deathinfo എന്ന സൈറ്റിൽ സർട്ടിഫിക്കറ്റ് ലഭ്യമാണോയെന്ന് പരിശോധിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ലഭ്യമല്ല എങ്കിൽ മരണപ്പെട്ടയാളുടെ ഏറ്റവും അടുത്തബന്ധു ഇതേ സൈറ്റിൽ അപ്പീൽ ബട്ടൺ ക്ലിക്ക് ചെയ്യണം. അപ്പീൽ സമർപ്പിക്കുമ്പോൾ തദ്ദേശസ്വയംഭരണസ്ഥാപനത്തിൽ നിന്ന് ലഭിച്ച മരണസർട്ടിഫിക്ക​റ്റുണ്ടായിരിക്കണം. അപ്പീൽസമർപ്പിക്കുന്നയാൾ സ്വന്തം ഫോൺ നമ്പർ നൽകിയിരിക്കണം. തുടർന്ന് ലഭിക്കുന്ന ഒ.ടി.പി തിരികെ നൽകി വെരിഫിക്കേഷൻ പൂർത്തിയായ ശേഷമാണ് മരിച്ച വ്യക്തിയെപ്പറ്റിയുള്ള വിവരങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടത്. അപ്പോൾ 'അപ്പീൽ വിജയകരമായി സമർപ്പിച്ചു' എന്ന സന്ദേശം ലഭ്യമാകും. അപേക്ഷകന്റെ ഫോണിലേക്ക് ഒരു ആപ്ലിക്കേഷൻ നമ്പരും വരും. ഈ നമ്പരുപയോഗിച്ച് അപ്പീൽ അപേക്ഷയുടെ പുരോഗതി അറിയാൻ സാധിക്കും.

സമർപ്പിച്ചഅപ്പീൽ, രേഖകളിലെ കൂട്ടിച്ചേർക്കലിനുവേണ്ടി മരണം നടന്ന ആശുപത്രിയിലേക്ക് അയയ്ക്കും. തുടർന്ന് ജില്ലാതല കൊവിഡ് മരണപരിശോധനാസമിതി ഈ അപ്പീൽ അപേക്ഷയിൽ തീരുമാനം കൈക്കൊള്ളുകയും വിവരം അപേക്ഷകന് ഫോണിലേക്ക് സന്ദേശമായി അയയ്ക്കുകയും ചെയ്യും. തുടർന്ന് അപ്പീൽനൽകിയ വ്യക്തിക്ക് പുതിയസർട്ടിഫിക്ക​റ്റ് ബന്ധപ്പെട്ട ആരോഗ്യസ്ഥാപനത്തിൽ നിന്ന് കൈപ്പ​റ്റാം. അക്ഷയകേന്ദ്രം വഴിയും സേവനം ലഭ്യമാണ്.

അപ്പീൽ നൽകുമ്പോൾ നൽകേണ്ട വിവരങ്ങൾ


1. തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്ന് ലഭച്ച മരണസർട്ടിഫിക്ക​റ്റിന്റെ നമ്പർ

2. മരണ സർട്ടിഫിക്ക​റ്റിലേതുപോലെ പേര്, വയസ്, ലിംഗം

3. പിതാവിന്റെ / മാതാവിന്റെ / ഭർത്താവിന്റെ പേര്

4. ആശുപത്രിയിൽ നൽകിയ ഫോൺനമ്പർ

5. സ്ഥിരമായ മേൽവിലാസം, ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം

6. മരണത്തീയതി, മരണസ്ഥലം, മരണം നടന്ന ജില്ല

7. മരണസർട്ടിഫിക്ക​റ്റ് നൽകിയ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേര്

8. മരണംസ്ഥിരീകരിച്ച ആശുപത്രിയുടെ പേര്

സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ

1. മരണസർട്ടിഫിക്ക​റ്റ്

2. മ​റ്റ് ആശുപത്രി രേഖകൾ

3. അപ്പീൽ സമർപ്പിക്കുന്ന വ്യക്തിയെ സംബന്ധിച്ചവിവരങ്ങൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.