കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ മർദ്ദിച്ച പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നതുവരെ ആശുപത്രിയിൽ ഒ.പി ബഹിഷ്കരിച്ച് സമരം നടത്തുമെന്ന് കെ.ജി.എം.ഒ.എ പ്രസിഡന്റ് ഡോ. റീന, സെക്രട്ടറി ഡോ. റോഹൻ രാജ്, ട്രഷറർ ഡോ. രജനി എന്നവർ അറിയിച്ചു.സമരവുമായി മുന്നോട്ടു പോയാൽ ആശുപത്രിക്കു പുറത്തുവച്ച് ഡോക്ടറെ കണ്ടോളാമെന്ന് ആശുപത്രി സൂപ്രണ്ടിനെ ഫോണിൽ വിളിച്ച് പഞ്ചായത്ത് പ്രസിഡന്റും മറ്റൊരാളും ഭീഷണിപ്പെടുത്തി. ഇത്തരം ഭീഷണികൾക്കുമുന്നിൽ മുട്ടുമടക്കുന്ന സംഘടനയല്ല കെ.ജി.എം.ഒ.എ. അറസ്റ്റ് വൈകിയാൽ ജില്ല മുഴുവൻ സർക്കാർ ഡോക്ടർമാരും സമരം നടത്തുമെന്നും അസോ. ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |