SignIn
Kerala Kaumudi Online
Friday, 19 April 2024 4.41 PM IST

മണി മുഴങ്ങാനൊരുക്കം, മറക്കരുത് ജാഗ്രത

xc

സ്കൂളുകളിൽ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു

കൊല്ലം: കൊവിഡ് കാല നിയന്ത്രണങ്ങൾ നീങ്ങിയതോടെ ഡിജിറ്റൽ ക്ലാസിൽ നിന്ന് വിദ്യാർത്ഥികൾ ഇനി ഓപ്പൺ ക്ളാസ് മുറികളിലേക്ക്. എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾക്കും ക്ലാസിനുമായി ചുരുങ്ങിയ ദിവസങ്ങളിൽ സ്കൂളുകൾ തുറന്നെങ്കിലും
നവംബർ ഒന്നിനാണ് റെഗുലർ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിലെ മഴക്കെടുതികൾ തുടർന്നാൽ സ്കൂൾ തുറക്കൽ നീട്ടാനും സാദ്ധ്യതയുണ്ട്.

ഒന്ന് മുതൽ 7വരെയുള്ള ക്ലാസുകളും എസ്.എസ്.എൽ.സിയും പ്ളസ്ടുവുമാണ് നവംബർ ഒന്നിന് ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ബാക്കി ക്ലാസുകൾ 15നും. ബെഞ്ചിൽ പരമാവധി രണ്ടുകുട്ടികളെ വീതമാവും ഇരുത്തുക. ആദ്യ രണ്ടാഴ്ച ഉച്ചവരെ മാത്രമേ ക്ലാസുകളുണ്ടാവൂ. ശനിയാഴ്ച് പ്രവൃത്തിദിവസമായിരിക്കും. കുട്ടികളുടെ എണ്ണം നിയന്ത്രിക്കാൻ ക്ലാസിനെ ബാച്ചുകളായി തിരിക്കും. ഒരു ബാച്ചിന് തുടർച്ചയായി മൂന്ന് ദിവസം ക്ലാസുണ്ടാവും. അടുത്ത മൂന്നുദിവസം അടുത്ത ബാച്ചിനാവും ക്ലാസ്. വിദ്യാർത്ഥികൾ അടുത്തിടപഴകുന്നത് ഒഴിവാക്കാൻ ഒരു പ്രദേശത്തു നിന്ന് വരുന്ന കുട്ടികളെ ചേർത്ത് ബയോ ബബിൾ ഗ്രൂപ്പുകളുണ്ടാക്കും. ആറു മുതൽ 10 പേർ വരെയാകും ഗ്രൂപ്പിലുണ്ടാവുക. ഓരോ ഗ്രൂപ്പിലെയും അംഗങ്ങൾ മാത്രമേ അടുത്തിടപഴകാവൂ തുടങ്ങിയ കർശന കൊവിഡ് മാനദന്ധങ്ങൾ പാലിച്ചാവും സ്കൂൾ തുറക്കുക. വിദ്യാഭ്യാസ വകുപ്പ് ഇതു സംബന്ധിച്ച മാഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

സ്കൂൾ ശുചീകരണം

മാസങ്ങളായി അടഞ്ഞുകിടന്ന സ്കൂളുകൾ തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ശുചീകരിക്കുന്നത്. അദ്ധ്യാപകർ സ്കൂളുകളിലെത്തി ശുചീകരണത്തിനും അദ്ധ്യയന ഒരുക്കങ്ങൾക്കും നേതൃത്വം നൽകുന്നുണ്ട്. കൊല്ലം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 69 സ്കൂളുകളുടെ ശുചീകരണത്തിനായി 10, 000 രൂപവീതം അനുവദിച്ചിരുന്നു. യോഗങ്ങൾ വിളിച്ചുകൂട്ടി ജില്ലാ പഞ്ചായത്ത്‌ ഒരുക്കങ്ങൾ വിലയിരുത്തുന്നുണ്ട്. 36 സ്കൂളുകളിൽ പ്രവർത്തിച്ചിരുന്ന ഡി.സി.സികളും അഞ്ചൽ, കരുനാഗപ്പള്ളി, ചവറ എന്നിവിടങ്ങളിലെ സ്കൂളുകളിലെ സി.എഫ്.എൽ.ടി.സികളും മാറ്റി. പാചകപ്പുര, ഫർണിച്ചറുകൾ, സ്കൂൾ ബസ്, ലാബുകൾ എന്നിവ അണു നശീകരണം നടത്തി. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളുകൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തുന്നുണ്ട്.

കുട്ടികളും രക്ഷിതാക്കളും അറിയാൻ

 സ്കൂളിലേക്ക് പോകാൻ കുട്ടിയെ രക്ഷിതാക്കൾ മാനസികമായി തയ്യാറാക്കുക

 കുട്ടിക്കോ കുടുംബാംഗങ്ങൾക്കോ കൊവിഡ് ലക്ഷണമുണ്ടെങ്കിൽ കുട്ടിയെ അയയ്ക്കരുത്

 വിദ്യാലയാന്തരീക്ഷവുമായി ഇണങ്ങിച്ചേരുംവരെ താഴ്ന്ന ക്ലാസിലെ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും വിദ്യാലയത്തിലെത്തുക

 സ്കൂളിലേക്കും വീട്ടിലേക്കുമുള്ള കുട്ടികളുടെ യാത്ര കൊവിഡ് മാനദണ്ഡം പാലിച്ചാണെന്ന് ഉറപ്പാക്കുക (മാസ്ക് നിർബന്ധം)

 വിദ്യാലയത്തിൽ വച്ച് പഠന സാമഗ്രികളും ഭക്ഷണ സാധനങ്ങളും പരസ്പരം കൈമാറാതിരിക്കുക

 വിദ്യാലയത്തിൽ നിന്ന് കുട്ടികളെത്തിയാൽ ദേഹശുദ്ധി വരുത്തിയ ശേഷം മാത്രം വീട്ടിനുള്ളിൽ പ്രവേശിക്കുക

ഡോ. ആർ. വിജയമോഹനൻ,
പൊതു വിദ്യാഭ്യാസ വകുപ്പ് മുൻ സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ, വിദ്യാഭ്യാസ പ്രവർത്തകൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.