കടയ്ക്കൽ: കടയ്ക്കൽ കിളിമരത്ത്കാവ് ക്ഷേത്രത്തിൽ സ്കന്ദ ഷഷ്ഠിപൂജ കൂപ്പൺ വിതരണോദ്ഘാടനം ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ സുഷമ നിർവഹിച്ചു. സബ് ഗ്രൂപ്പ് ഓഫീസർ എ.വി. വിജേഷ്, മേൽശാന്തി ശ്രീനിവാസൻ പോറ്റി, ശരത്ത് ,ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഷഷ്ഠിയോടനുബന്ധിച്ച് നാളെ മുതൽ ക്ഷേത്രത്തിൽ നിന്ന് ഭക്തർക്ക് പടച്ചോറും പായസവും നൽകും. ഷഷ്ഠി ദിവസമായ 9ന് അഭിഷേകം, മഹാനിവേദ്യം. 11ന് സ്കന്ദ ഷഷ്ഠിപൂജയും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |