SignIn
Kerala Kaumudi Online
Thursday, 25 April 2024 6.08 AM IST

കേരളോത്സവം രജിസ്‌ട്രേഷൻ നാളെ

kerala

കൊല്ലം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2021 കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി ഇത്തവണ നടത്തും. മത്സരാർത്ഥികൾക്കും ക്ലബ്ബുകൾക്കും www.keralotsavam.com വെബ്‌സൈറ്റ് മുഖേന നാളെ മുതൽ 30 വരെ രജിസ്റ്റർ ചെയ്യാം. തുടർന്ന് രജിസ്റ്റർ-കോഡ് നമ്പരുകൾ ലഭ്യമാകും. ഇവ ഉപയോഗിച്ചാണ് അടുത്തഘട്ടത്തിൽ മത്സരങ്ങളുടെ വീഡിയോകൾ അപ്‌ലോഡ് ചെയ്യേണ്ടത്. ഇതിൽ മത്സരാർത്ഥികൾ ലഭിച്ച ഫോൺ നമ്പറുകൾ വ്യക്തമായി പ്രദർശിപ്പിക്കണം. മത്സര വീഡിയോകൾ പ്രാഥമിക തലത്തിൽ സ്‌ക്രീനിംഗ് നടത്തിയശേഷം ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിൽ ഒരിനത്തിൽ നിന്ന് അഞ്ച് എൻട്രികൾ വീതം ജില്ലാതലത്തിലേക്ക് നൽകും.
ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയവർ വീഡിയോ സംസ്ഥാന മത്സരത്തിലേക്കായി ഒരുതവണകൂടി അപ് ലോഡ് ചെയ്യണം. അല്ലാത്തവർക്ക് പങ്കെടുകകാനാകില്ല. ജില്ലാ - സംസ്ഥാനതല മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് പ്രൈസ്മണി, സർട്ടിഫിക്കറ്റ് എന്നിവ നൽകും. ഫോൺ : 0474 2798440, 9447408609, 9037380195.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.