കൊല്ലം: കേരള നോളജ് ഇക്കണോമി മിഷൻ മുഖേന കെ- ഡിസ്ക്ക് സംഘടിപ്പിക്കുന്ന ജില്ലാതല തൊഴിൽ മേള ഡിസംബർ 19ന് ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ കോളേജിൽ നടക്കും.
ഓൺലൈനായി ചേർന്ന സംഘാടക സമിതി യോഗത്തിൽ ജില്ലാതല എക്സിക്യൂട്ടീവ് സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ ചെയർമാനായ എക്സിക്യൂട്ടീവ് സമിതിയിൽ ജില്ലാ വികസന കമ്മിഷണർ ആസിഫ് കെ. യൂസഫ് ജനറൽ കൺവീനറാണ്. ജില്ലാ പ്ലാനിംഗ് ഓഫീസർ, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ, ജില്ലാ ലേബർ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, അസാപ് ജില്ലാ പ്രോഗ്രാം മാനേജർ എന്നിവർ അംഗങ്ങളുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |