കൊല്ലം: ജില്ലാ കരാട്ടെ ഡോ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ് 28ന് കാവനാട് കോർപ്പറേഷൻ കമ്യുണിറ്റി ഹാളിൽ നടക്കും. രാവിലെ 9ന് ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് എസ്. വിക്രമൻ നായർ അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി എസ്. നാസറുദ്ദീൻ, കൗൺസിലർ എസ്. ജയൻ, അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. അനിൽകുമാർ, ട്രഷറർ ജി. ഗോപകുമാർ എന്നിവർ പങ്കെടുക്കും. ജില്ലയിലെ 40ഓളം ക്ലബുകളിൽ നിന്നായി 200ഓളം മത്സരാത്ഥികൾ പങ്കെടുക്കും. വിജയികൾ ഡിസംബർ 11നും 12നും തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കുമെന്നും സംഘാടകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |