SignIn
Kerala Kaumudi Online
Thursday, 25 April 2024 11.26 AM IST

ആനവണ്ടിയിൽ ആര് മണിയടിക്കും?​

v

 കൊല്ലം ഡിപ്പോയിലെ 35 കണ്ടക്ടർമാർ നീണ്ടമെഡിക്കൽ ലീവിൽ

5 കണ്ടക്ടർമാരെക്കുറിച്ച് ഒരുവിവരവുമില്ല

കൊല്ലം: കോമൺപൂൾ സംവിധാനത്തെ തുടർന്നുണ്ടായ ബസ് ക്ഷാമത്തിനൊപ്പം കണ്ടക്ടർമാർ കൂട്ടത്തോടെ മെഡിക്കൽ ലീവെടുക്കുന്നത് കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോയെ പ്രതിസന്ധിയിലാക്കുന്നു. കണക്കനുസരിച്ച് 27പേർ അധികമുണ്ടായിട്ടുകൂടി കണ്ടക്ടർമാരുടെ അഭാവത്തിൽ പല ദിവസങ്ങളിലും കൂട്ടത്തോടെ സർവീസുകൾ റദ്ദാക്കുകയാണ്.

ബസുകൾ കൂട്ടത്തോടെ കോമൺപൂളിലേക്ക് മാറ്റിയതോടെ കൊല്ലം ഡിപ്പോയിൽ സജീവമായുള്ളത് 64 ഷെഡ്യൂളുകളാണ്. 165 കണ്ടക്ടർമാരാണ് ആകെയുള്ളത്. എന്നാൽ പലദിവസങ്ങളിലും 60 കണ്ടക്ടർമാരെപ്പോലും ഡ്യൂട്ടിക്ക് കിട്ടാറില്ല. കണ്ടക്ടർമാരിൽ 35 പേർ നീണ്ട മെഡിക്കൽലീവിൽ തുടരുന്നാണ് പ്രധാനപ്രശ്നം. ഡബിൾഡ്യൂട്ടി ചെയ്യുന്ന 41 കണ്ടക്ടർമാർ ഒന്നിടവിട്ട ദിവസങ്ങളിൽ വന്നാൽമതി. ശരാശരി ഒരുദിവസം ഏഴുപേർ വീക്കിലി ഓഫായിരിക്കും. പത്തുപേരെ പമ്പയിലേക്ക് അയച്ചു. സീനിയറായ 4 പേർ സ്റ്റേഷൻ മാസ്റ്റർ, എൻക്വയറി അടക്കമുള്ള അദർഡ്യൂട്ടിയിലാണ്. അഞ്ച് കണ്ടക്ടർമാരെക്കുറിച്ച് ഒരുവിവരവുമില്ല. പരമാവധി 5 കണ്ടക്ടർമാർക്കുവരെ ലീവ് അനുവദിക്കും. ശേഷിക്കുന്നവരിൽ പലരെയും നിർബന്ധിച്ച് വിളിച്ചുവരുത്തിയാണ് പലദിവസങ്ങളിലും 55 മുതൽ 60വരെ സർവീസുകൾ നടത്തുന്നത്.

അഭ്യന്തര വിജിലൻസ് അന്വേഷണം

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ചിലർ നീണ്ട മെഡിക്കൽ ലീവിൽ തുടരുന്നതെന്ന സംശയം ബലപ്പെട്ടതോടെ കെ.എസ്.ആർ.ടി.സിയിലെ ആഭ്യന്തര വിജിലൻസ് സംഘം അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്ചവരെയുള്ള കണക്കനുസരിച്ച് 39 പേരാണ് നീണ്ടമെഡിക്കൽ ലീവിലായിരുന്നത്. അന്വേഷണത്തെക്കുറിച്ച് അറിഞ്ഞതോടെ നാലുപേർ കഴിഞ്ഞ ദിവസങ്ങളിൽ തിരികെ ജോലിയിൽ പ്രവേശിച്ചു.

5 പേ‌രേ തേടി ഇൻസ്പെക്ടർ

അവധിക്കുള്ള അപേക്ഷപോലും സമർപ്പിക്കാതെ മാസങ്ങളായി ഡ്യൂട്ടിക്കെത്താതിരുന്ന 5 കണ്ടക്ടർമാരുടെ വീടുകളിൽ ചാർജ് നോട്ടീസുമായി ഇൻസ്പെക്ടർമാരെത്തും. ഇതിന് കൃത്യമായ മറുപടി നൽകാതിരിക്കുകയോ ജോലിക്ക് ഹാജരാകാതിരിക്കുകയോ ചെയ്താൽ പിരിച്ചുവിടൽ നടപടി കൈക്കൊള്ളാനാണ് ആലോചന.

പെൺ ഡിപ്പോ

കഴിഞ്ഞ സ്ഥലംമാറ്റത്തോടെ കൊല്ലം ഡിപ്പോയിൽ ആകെയുള്ള 165 കണ്ടക്ടർമാരിൽ 130 പേരും വനിതകളാണ്. നീണ്ട മെഡിക്കൽ ലീവിൽ തുടരുന്നവരിൽ വലിയൊരുവിഭാഗവും സ്ത്രീകളാണ്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ദൈനംദിനം ലീവെടുക്കുന്നവരിലും സ്ത്രീകൾ തന്നെയാണ് കൂടുതൽ.

ആകെ കണ്ടക്ടർമാർ: 165

നീണ്ട മെഡിക്കൽലീവിൽ: 35

ഒരുദിവസത്തെ ശരാശരി അവധി: 5 പേർ

പമ്പയിൽ ഡ്യൂട്ടിയിലുള്ളത്: 10

വീക്കിലി ഓഫ്: 7

അദർ ഡ്യൂട്ടി: 4

ഡബിൾ ഡ്യൂട്ടി: 41

എവിടെയാണെന്ന് അറിയാത്തവർ: 5

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.