SignIn
Kerala Kaumudi Online
Thursday, 25 April 2024 6.53 PM IST

ആഡംബര പ്രാവുകളെ മോഷ്ടിച്ചയാൾ പിടിയിൽ

arrest

കൊല്ലം: വില്പനയ്ക്കും കാഴ്ചയ്ക്കുമായി വീടുകളിൽ വളർത്തുന്ന ആഡംബര പ്രാവുകളെ മോഷ്ടിച്ചയാൾ പിടിയിൽ. തൃക്കോവിൽവട്ടം തട്ടാർകോണം മനക്കര അമ്പലത്തിന് സമീപം മരുതൂർ മേലതിൽ അനന്ദു കൃഷ്ണനാണ് (19) പിടിയിലായത്. അനന്ദു കൃഷ്ണൻ ഉൾപ്പെട്ട സംഘം കൽക്കുളം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷെമീർഖാൻ വളർത്തുന്ന പത്ത് പ്രാവുകളെയാണ് മോഷ്ടിച്ചത്. ഇവ ഓരോന്നിനും 25,000ൽ അധികം വിലവരും.

ആൾമണ്ട് റോമർ, സാധാരണ റോമർ, ആട്ട പ്രാവ്, ആൾമണ്ട് മുകി എന്നിവയാണ് പ്രവിലെ വെറൈറ്റികൾ. സംഘത്തിലെ ഒരാളെ കഴിഞ്ഞ മേയിൽ പിടികൂടിയിരുന്നു. കൂട്ടാളി പിടിയിലായതിനെ തുടർന്ന് ഒളിവിൽ പോയ അനന്ദു നാട്ടിൽ തിരികെ എത്തിയതറിഞ്ഞ് പൊലീസ് പിടികൂടുകയായിരുന്നു. ആറ് പ്രാവുകളെ അനന്ദു വില്പന നടത്തിയ സ്ഥലത്തുനിന്നു പൊലീസ് കണ്ടെടുത്തു. കിളികൊല്ലൂർ ഇൻസ്‌പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ, എസ്.ഐമാരായ അനീഷ്, ശ്രീനാഥ്, എ.എസ്.ഐ പ്രകാശ് ചന്ദ്രൻ, ജിജോ, സുനിൽകുമാർ, സി.പി.ഒ ദീപു ഡേവിഡ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.