കൊല്ലം: ആയുഷ് വെൽനസ് സെന്ററും ആയുഷ്മാൻ ഭവയും സംയുക്തമായി സംഘടിപ്പിച്ച നാച്ചുറോപ്പതി ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ ക്ലാസും ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാം കെ.ഡാനിയേൽ നിർവഹിച്ചു. കൊല്ലം ഹോമിയോ ഡി.എം.ഒ ഡോ.ഡി.എസ്. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. പനയം പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.രാജശേഖരൻ സംസാരിച്ചു. ജീവിതശൈലി രോഗനിവാരണം നാച്ചുറോപ്പതിയും യോഗയും എന്ന വിഷയത്തിൽ എൻ.എ.എം ആയുഷ് വെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ.എൻ.സി.സോണിയ, ജീവിത ശൈലി രോഗങ്ങളും ഹോമിയോപ്പതിയും എന്ന വിഷയത്തിൽ ആയുഷ് മാൻ ഭവ കൺവീനർ ഡോ.ഐ.എസ്.ലാലി എന്നിവർ ക്ലാസുകളെടുത്തു. ഡോ.സൗമ്യ, ഡോ.അശ്വതി (നാച്ചുറോപ്പതി), ഗിരിജ കുമാരി (യോഗ ട്രെയിനർ), സീമ എന്നിവർ പങ്കെടുത്തു. കൊല്ലം ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ.എൽ.ബി.ശ്രീലത സ്വാഗതവും ആയുഷ്മാൻ ഭവ മെഡിക്കൽ ഓഫീസർ ഡോ.സോഫി ആർ. ദാസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |